പുരുഷന്മാര്‍ക്കെതിരായ സ്ത്രീകളുടെ പീഡനം വര്‍ധിക്കുന്നു; സഹായവുമായി യുവതി!

 

 

 

 

 

 

 

സ്ത്രീ  സംരക്ഷണത്തിന്  വേണ്ടിയുള്ള  നിയമങ്ങള്‍  വ്യാപകമായി  ദുരുപയോഗം  ചെയ്യപ്പെടുന്നതിനാല്‍  പുരുഷന്മാര്‍ക്ക്  പിന്തുണയുമായി  ഒരു  യുവതി.  ദീപിക  നാരായണ്‍  ഭരദ്വാജ്  എന്ന  കൊല്‍ക്കത്ത  സ്വദേശിനിയാണ്  പുരുഷന്‍മാര്‍  അനുഭവിക്കുന്ന  ദുരവസ്ഥ  വെളിച്ചത്ത്  കൊണ്ടു  വരാന്‍  മുന്നിട്ടിറങ്ങിയിരിക്കുന്നത്.  സ്വന്തം  അനുഭവത്തിന്റെ  വെളിച്ചത്തിലാണ്  ദീപിക  പുരുഷന്മാര്‍ക്കു വേണ്ടി  രംഗത്തിറങ്ങിയത്.  തന്റെ  കസിന്‍  അടക്കം  അടുത്ത  ചില  പരിചയക്കാര്‍ക്ക്   സ്ത്രീകളില്‍  നിന്നും  ദുരനുഭവമുണ്ടായെന്ന്  ദീപിക  പറയുന്നു.  പരപുരുഷ  ബന്ധം കണ്ടുപിടിക്കപ്പെട്ടപ്പോഴാണ്  തന്റെ  കസിന്റെ  ഭാര്യ  കേസില്‍  കുടുക്കുമെന്ന്  ഭീഷണിപ്പെടുത്തിയത്.  കേസ്  ഒഴിവാക്കാന്‍  വന്‍  തുക  അവര്‍  ആവശ്യപ്പെടുകയും  ചെയ്തു.  നിയമപരമായി  നീങ്ങാന്‍  തീരുമാനിച്ചുവെങ്കിലും  എല്ലാ  നിയമങ്ങളും  സ്ത്രീയ്ക്ക്  അനുകൂലമായിരുന്നു.  ഒടുവില്‍  നാളുകള്‍  നീണ്ടുനിന്ന്  നിയമ പോരാട്ടത്തിനൊടുവിലാണ്  ദീപികയുടെ  കസിന്‍  വിവാഹ മോചനം  നേടിയത്.   സ്ത്രീ പീഡന  നിരോധന  നിയമത്തിന്റെ  കുരുക്കില്‍പ്പെടുമെന്ന്  ഭയന്ന്  ആത്മഹത്യ  ചെയ്ത  കൊല്‍ക്കത്ത  സ്വദേശിയായ  65കാരന്റെ  അനുഭവവും  ദീപിക  പങ്കുവച്ചു.

ദേശീയ  ക്രൈം  റെക്കോര്‍ഡ്സ്  ബ്യൂറോയുടെ  കണക്ക്  പ്രകാരം  ബംഗാളില്‍  മാത്രം  13,409  പുരുഷന്‍മാര്‍  സ്ത്രീ പീഡന  നിരോധന നിയമ പ്രകാരം  രജിസ്റ്റര്‍  ചെയ്ത  കേസുകളില്‍  വിചാരണ  നേരിട്ടു.  ഇതില്‍  56  പേര്‍  മാത്രമാണ്  കുറ്റം  തെളിഞ്ഞ്  ശിക്ഷിക്കപ്പെട്ടത്.  ബാക്കിയുള്ളവര്‍  കേസിന്റെ  ഭാഗമായുള്ള  മാനസിക  പീഡനവും  സാമ്ബത്തിക  നഷ്ടവും  അനുഭവിച്ചു  കോടതി  കയറിയിറങ്ങി.  ചിലര്‍  വിചാരണ  തടവുകാരായി  ജയിലില്‍  കിടന്നു.  ഇവര്‍  അനുഭവിച്ച  മാനസിക  പീഡനത്തിന്  എന്താണ്  നഷ്ടപരിഹാരമെന്നും  ദീപിക  ചോദിക്കുന്നു.  പീഡനം  അനുഭവിക്കുന്ന  പുരുഷന്‍മാര്‍ക്കായി  ഒരു  ഡോക്യുമെന്ററി  തയ്യാറാക്കിയിരിക്കുകയാണ്  ദീപിക  നാരായണ്‍  ഭരദ്വാജ്.  രാജ്യത്ത്  സ്ത്രീകള്‍ക്കെതിരായ  അതിക്രമങ്ങള്‍  വര്‍ധിച്ചുവരികയാണെന്ന്  താന്‍  സമ്മതിക്കുന്നു.  എന്നാല്‍  വ്യാജ  കേസുകളില്‍  പ്രതി  ചേര്‍ക്കപ്പെടുന്ന  പുരുഷന്‍മാരുടെ  എണ്ണവും  കുറവല്ല.  കേസുകളില്‍  ഇരകള്‍ക്ക്  നീതി  ഉറപ്പാക്കണം.  എന്നാല്‍  ഇക്കാര്യത്തില്‍  ലിംഗ വിവേചനം  പാടില്ലെന്നും  ദീപിക  കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*