അപകീര്‍ത്തിപരമായ ഫേസ്ബുക്ക് പോസ്റ്റ്; കാവ്യാ മാധവന്‍റെ പരാതിയില്‍ പോലീസ് കേസെടുത്തു!

 

 

 

 

 

 

 

അപകീര്‍ത്തിപരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുവെന്നാരോപിച്ച്‌ നടി കാവ്യ മാധവന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കളമശേരി സിഐ എസ്. ജയകൃഷ്ണനെ അന്വേഷണച്ചുമതലയേല്‍പിച്ചതായി കൊച്ചി റേഞ്ച് ഐജി എസ്. ശ്രീജിത് അറിയിച്ചു.  ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഔദ്യോഗിക ഫേ്സ്ബുക് പേജില്‍ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകളും പോസ്റ്റുകളും പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം കാവ്യ ഐജിക്കു നേരിട്ടു പരാതി നല്‍കിയത്.  വ്യക്തിജീവിതത്തെയും ബിസിനസ് ജീവിതത്തെയും മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

വനിതാ സിഐ കാവ്യയുടെ വീട്ടിലെത്തി പരാതിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനു ശേഷമാണ് അന്വേഷണം കളമശേരി സിഐ ക്കു കൈമാറിയത്.  സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ കാവ്യ മുന്‍പും പരാതിപ്പെട്ടിരുന്നു. കാവ്യയുടെ പേരില്‍ വ്യാജ ഫേസ്ബുക് പേജ് തയാറാക്കി പ്രചാരണം നടത്തിയ കേസില്‍ അടുത്തിടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*