Breaking News

അശ്ലീലം പറഞ്ഞവരെല്ലാം കുടുങ്ങും; ഫെയ്സ് ബുക്ക് ഐഡിയുടെ ഉറവിടം തേടി പൊലീസ്!

ദിലീപുമായുള്ള വിവാഹത്തിനുശേഷം തന്നെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചുവെന്ന നടി കാവ്യമാധവന്റെ പരാതിയില്‍ ഇന്റര്‍നെറ്റ് കഫെ ഉടമയെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച്‌ പൊലീസ്. ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും കളമശ്ശേരി സിഐ  പറഞ്ഞു. ഫേസ്ബുക്ക് ഫേക്ക് ഐഡികളില്‍ നിന്നാണ് കാവ്യയ്ക്കെതിരെ അധിക്ഷേപങ്ങള്‍ ഉണ്ടായത്. അധിക്ഷേപങ്ങള്‍ നടത്തിയ ഫേസ്ബുക്ക് ഐഡികളുടെ വിവരങ്ങള്‍ നല്‍കാന്‍ ഫേസ്ബുക്കിനോട് പൊലീസ് കത്ത് മുഖേന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കും. വിവരങ്ങള്‍ ലഭിച്ചാലുടന്‍ കേസില്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, വി ഹേറ്റ് കാവ്യ, വി ഹേറ്റ് കാവ്യ അന്റ് ദിലീപ് തുടങ്ങിയ പേരുകളില്‍ ആരംഭിച്ച ഫേസ്ബുക്ക് ഐഡികള്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്നാണ് ഉപയോഗിച്ചതെന്ന ഐപി അഡ്രസ്സ് ലൊക്കേറ്റ് ചെയ്തപ്പോള്‍ സൈബര്‍ പൊലീസിന് വിവരം ലഭിച്ചു. ഈ ഐഡികളുടെ ഉപയോക്താക്കളെ കണ്ടെത്തണമെങ്കില്‍ കൂടുതല്‍ സമയം വേണമെന്നാണ് പ്രഥമികമായി ലഭിക്കുന്ന സൂചന. എന്നാല്‍ അന്യ രാജ്യങ്ങളില്‍ നിന്ന് വ്യാജ ഇ-മെയില്‍ അഡ്രസ്സ് ഉപയോഗിച്ചാണ് ഇത്തരം ഫേസ്ബുക്ക് ഐഡികള്‍ ആരംഭിച്ചതെങ്കില്‍ കണ്ടെത്തുക പ്രയാസമാണെന്നും ഐറ്റി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാവ്യമാധവന്റെ ഓണ്‍ലൈന്‍ വിപണന വെബ്സൈറ്റായ ലക്ഷ്യയുടെ ഫേസ്ബുക്ക് പേജിലും കാവ്യയുടെ ഫേസ്ബുക്ക് പേജിലും വന്ന അധിക്ഷേപങ്ങള്‍ക്കെതിരെയാണ് എറണാകുളം റേഞ്ച് ഐജിക്ക് കാവ്യമാധവന്‍ രേഖമൂലം പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വനിത സിഐ കാവ്യയില്‍ നിന്നും മൊഴിയെടുത്തിരുന്നു. തുടര്‍ന്ന തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കാവ്യമാധവന്റെ ഫേസ്ബുക്ക് പേജിലെ അവസാനത്തെ പോസ്റ്റ് 2016 നവമ്ബര്‍ 23 നാണ്. അതായത് ദിലീപ് കാവ്യ വിവാഹത്തിന്റെ രണ്ട് ദിവസം മുമ്ബ്. ഈ പോസ്റ്റിലടക്കമുള്ള അധിക്ഷേപ-പരിഹാസ കമന്റുകള്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഈ കമന്റുകളുടെ സ്ക്രീന്‍ ഷോട്ട് അടക്കമുള്ളവ ഉള്‍ക്കൊള്ളിച്ചാണ് പരാതി നല്‍കിയതെന്നാണ് വിവരം. അവസാനത്തെ പോസ്റ്റില്‍ മാത്രം 2000 ത്തോളം കമന്റ്സ് ഉണ്ട്. ഇത് മുഴുവനും നിരീക്ഷിക്കേണ്ട ഗതികേടിലാണ് സൈബര്‍ പൊലീസ്. ഇതിനിടയിലാണ് ചില ഫേക്ക് ഐഡികളില്‍ നിന്ന് അശ്ലീലചുവയുള്ള കമന്റുകള്‍ വന്നത്. ഇവരെയാണ് പ്രധാനമായും കാവ്യ പരാതിയില്‍ എടുത്ത് പറയുന്നത്. എന്നാല്‍ കാവ്യയുടെ ഓണ്‍ലൈന്‍ ബിസിനസ് സ്ഥാപനമായ ലക്ഷ്യയുടെ ഫേസ്ബുക്ക് പേജിന്റെ പ്രവര്‍ത്തനം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. ഡിസംബര്‍ 24 ലെ ക്രിസ്തുമസ് ആശംസകള്‍ക്ക് ശേഷം ഒരു അപ്ഡേഷനും പേജില്‍ ചെയ്തിട്ടില്ല. ഈ പേജിലുള്ള അധിക്ഷേപ കമന്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

ഈ മാസം 19 നാണ് കാവ്യ ഐജിക്ക് പരാതി നല്‍കിയത്. കാവ്യയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയതിന് കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കാവ്യയുടെ പേരില്‍ 12 വ്യാജ പ്രൊഫൈലുകള്‍ ഉണ്ടെന്നാണ് അന്ന് കാവ്യ പരാതി നല്‍കിയത്. നേരത്തെ തന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ച സോഷ്യല്‍ മീഡിയയില്‍ നുണകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും കാവ്യ രംഗത്തെത്തിയിരുന്നു. അതേസമയം ദിലീപ് വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നേരത്തെയുണ്ടായിരുന്ന പരിഹാസ-അധിക്ഷേപ കമന്റുകളുടെ എണ്ണം ദിലീപിന്റെ ഫേസ്ബുക്ക് പേജില്‍ കുറഞ്ഞിട്ടുണ്ട്. വിവാഹ വാര്‍ത്ത സ്ഥിതീകരിച്ച്‌ നവംമ്ബര്‍ 25 ന് രാവിലെ ദിലീപ് പോസ്റ്റ് ചെയ്ത വിഡീയോ ഇതിനകം 3.3 മില്ല്യണ്‍ ജനമാണ് കണ്ടത്. ദിലീപിന്റെ ഫേസ്ബുക്ക് പേജിലേയും ഏതാനം അധിക്ഷേപ കമന്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*