ചരിത്രമെഴുതി നാലാമനായി മോഹന്‍ലാല്‍; പുലിമുരുകന്‍റെ കുതിപ്പില്‍ പിന്നിലായത് രജനിയുടെ കാബാലി!

 

 

 

 

 

ഇന്ത്യന്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുന്ന ആദ്യ മലയാള നടനാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമാ വ്യവസായം രേഖപ്പെടുത്തി കണക്ക് പ്രകാരം 2016ല്‍ ലാല്‍ സിനിമകള്‍ കളക്റ്റ് ചെയ്തത് 378 കോടി രൂപയാണ്. പുലിമുരുകന്‍ 150 കോടിയും ജനതാ ഗാരേജ് 140 കോടിയും നേടി. 80 കോടി എത്തിയത് പ്രിയദര്‍ശന്റെ ഒപ്പം സിനിമയിലൂടെയാണ്. ഇതില്‍ പുലിമുരകന്‍ ഇപ്പോഴും തിയേറ്ററുകളിലുണ്ട്. അതുകൊണ്ട് തന്നെ 2016ല്‍ റിലീസ് ചെയ്ത ലാല്‍ ചിത്രങ്ങളുടെ നേട്ടം 400 കോടി കവിയുമെന്നാണ് സിനിമ ലോകത്തിന്റെ വിലയിരുത്തല്‍. ദക്ഷിണേന്ത്യയില്‍ മുഴവന്‍ ലാല്‍ ചിത്രങ്ങളുടെ സാധ്യത ഉയരുന്നതുകൊണ്ടാണിതെന്നും വിലയിരുത്തുന്നു. പുലിമുരുകന് യുറോപ്പിലും ഗള്‍ഫിലും കിട്ടിയ ജനപ്രിയതയും ബോളിവുഡിനെ അടക്കം അമ്ബരപ്പിച്ചിട്ടുണ്ട്. ഹിറ്റ് ചാര്‍ട്ടില്‍ മോഹന്‍ലാലിനും പിന്നിലാണ് സ്റ്റൈല്‍ മന്നന്‍ രജിനി കാന്ത്. ആഗോള സൂപ്പര്‍ സ്റ്റാറായ രജനിയുടെ കബാലി കളക്റ്റ് ചെയ്തത് 350 കോടി രൂപയാണ്. ആദ്യ ദിനത്തിലെ കളക്ഷന്‍ റിക്കോര്‍ഡുകളുടെ കരുത്തിലാണ് കബാലി ഹിറ്റ് ചാര്‍ട്ടിലെത്തുന്നത്. തുടക്കത്തില്‍ വമ്ബന്‍ കളക്ഷന്‍ നേടി രജനി ചിത്രത്തിന് പിന്നീട് ആ മുന്നേറ്റം തുടരാനായിരുന്നില്ല. എന്നാല്‍ മോഹന്‍ ലാലിന്റെ പുലി മുരുകന്‍ അങ്ങനെയായിരുന്നില്ല. സിനിമ അഭിപ്രായമുണ്ടാക്കിയാണ് കളക്ഷന്‍ നേടിയത്. കേരളത്തിലുടെ നീളം വമ്ബന്‍ ഹിറ്റായി.

 

 

 

 

വിദേശത്തെ നേട്ടമാണ് ഇതില്‍ ഏറ്റവും പ്രധാനം. ജനതാ ഗാരേജിലൂടെ തെന്നിന്ത്യന്‍ സൂപ്പര്‍ നായകനായി ലാല്‍ മാറിയതും പുലി മുരുകന് തുണയായി. പ്രിയദര്‍ശന്റെ ഒപ്പവും ലാലിന്റെ ജനപ്രിയത ഉയര്‍ത്തിയ ഇതെല്ലാമാണ് മോഹന്‍ലാലിനെ ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാമനാക്കുന്നത്. ഹിറ്റ് ചാര്‍ട്ടില്‍ ഷാരൂഖ് ഖാന്റെ പേരില്ലെന്നതാണ് സിനിമാ ലോകം ചര്‍ച്ച ചെയ്യുന്ന മറ്റൊരു വസ്തുത. ഫാന്‍, ഡിയര്‍ സിന്ദഗി എന്നീ രണ്ട് ചിത്രമുണ്ടായിട്ടും ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ കിങ് ഖാന് കഴിഞ്ഞില്ല. പ്രതീക്ഷിച്ചതു പോലെ അമീര്‍ ഖാനാണ് ഇന്ത്യന്‍ സിനിമയിലെ പോയ വര്‍ഷത്തെ സൂപ്പര്‍ നായകന്‍. ഗുസ്തി ഗോദയുടെ കഥ പറയുന്ന ദംഗല്‍ ഇതുവരെ കളക്റ്റ് ചെയ്തത് 640 കോടി രൂപയാണ്. ഡിസംബറില്‍ റിലീസ് ചെയ്ത ദംഗല്‍ രാജ്യത്തുടനീളം ഹിറ്റ് ചാര്‍ട്ടില്‍ കയറി. ഇന്ത്യന്‍ സിനിമയുടെ കളക്ഷന്‍ റിക്കോര്‍ഡെല്ലാം ദംഗല്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷ. പികെയെന്ന അമീര്‍ ചിത്രത്തിന്റെ റിക്കോര്‍ഡുകള്‍ക്ക് തന്നെയാണ് ദംഗല്‍ ഭീഷണി ഉയര്‍ത്തുന്നത്. അറുന്നൂറ് കോടി ക്ലബ്ബിലെത്തിയ 2016ലെ മറ്റൊരു നടന്‍ അക്ഷയ് കുമാറാണ്. അക്ഷയ് കുമാറിന്റെ എയര്‍ ലിഫ്റ്റും ഹൗസ് ഫുള്‍ 3യും റുസ്തവും ഹിറ്റായി. മൂന്ന് സിനിമയില്‍ നിന്നുമായി 619 കോടി രൂപയാണ് അക്ഷയ് കുമാര്‍ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. സല്‍മാന്‍ ഖാനാണ് മൂന്നാമത്. സല്‍മാന്റെ സുല്‍ത്താന്‍ എന്ന ഒറ്റച്ചിത്രം തന്നെ 584 കോടി രൂപ നേടി.

 

 

 

 

 

അതായത് പോയ വര്‍ഷം ദംഗല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ചിത്രവും സല്‍മാന്റെ സുല്‍ത്താനാണ്. സല്‍മാന്‍ പിന്നില്‍ മോഹന്‍ലാല്‍. അഞ്ചാമനായി രജനിയും. കബാലി നേടിയത് 350 കോടി രൂപയാണെന്നാണ് സിനിമാ ലോകം കണക്ക് കൂട്ടുന്നത്. പ്രതീക്ഷിച്ച നേട്ടം കാബാലിയുണ്ടാക്കിയില്ലെന്ന വിലയിരുത്തലുമുണ്ട്. ഇന്ത്യന്‍ ഹിറ്റ് ചാര്‍ട്ടിലെ പോയ വര്‍ഷത്തെ സൂപ്പര്‍ താരങ്ങളില്‍ ഏറ്റവും പ്രായം കുറവ് അക്ഷയ് കുമാറിനാണ്. അക്ഷയ് കുമാറിന് വയസ്സ് 49. അമീര്‍ ഖാനും സല്‍മാന്‍ ഖാനും വയസ്സ് 52 കഴിഞ്ഞു. മോഹന്‍ലാല്‍ 57-ാം വയസ്സിലും രജനി കാന്ത് 67-ാം വയസ്സിലുമാണ് തിയേറ്ററുകളില്‍ നിന്ന് ശതകോടികളുമായി പ്രിയ താരങ്ങളായി നിറയുന്നത്. യുവ നടന്മാര്‍ക്കാര്‍ക്കും ഈ വയസ്സന്‍ നടന്മാരുടെ ജനപ്രിയതുണ്ടാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് ഹിറ്റ് ചാര്‍ട്ട് നല്‍കുന്ന സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*