രണ്ടാം ട്വന്റി20യിലെ തോല്‍വി; അമ്പയറിങിനെ പഴിച്ച്‌ ഇംഗ്ലണ്ട്!

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ അമ്ബയറിങ് പിഴവുകള്‍ക്കെതിരെ മാച്ച്‌ റഫറിക്ക് ഔദ്യോഗികമായി പരാതി നല്‍കാന്‍ ഇംഗ്ലണ്ട് ഒരുങ്ങുന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ എട്ട് റണ്‍സ് മാത്രം ആവശ്യമായിരിക്കെ അഞ്ച് റണ്‍ തോല്‍വിയിലേക്ക് ഇംഗ്ലണ്ടിനെ തള്ളിവിട്ടത് ജോ റൂട്ട് പുറത്തായതായി വിധിച്ചു കൊണ്ടുള്ള അമ്ബയറുടെ തെറ്റായ തീരുമാനമാണെന്ന് ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ ചൂണ്ടിക്കാട്ടി. ഓവറിലെ ആദ്യ പന്തിലാണ് റൂട്ട് ഔട്ടായതായി അമ്ബയര്‍ സി ഷംസുദ്ദീന്‍ വിധിച്ചത്. എല്‍ബിഡബ്ലിയുവിനായുള്ള ഇന്ത്യയുടെ അപ്പീല്‍ അമ്ബയര്‍ ശരിവച്ചെങ്കിലും റൂട്ടിന്റെ ബാറ്റില്‍ ഉരസിയാണ് പന്ത് നീങ്ങിയതെന്ന് റീപ്ലേകള്‍ വ്യക്തമാക്കിയിരുന്നു. പുതിയ ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം ബാറ്റിങ് ദുഷ്കരമായ ഒരു പിച്ചില്‍ 38 റണ്‍സെടുത്ത റൂട്ടിനെ നഷ്ടമായത് വല്ലാത്ത ഒരു ആഘാതമായി. ആത്യന്തികമായി അമ്ബയറുടെ ഈ തീരുമാനമാണ് മത്സരം ഇന്ത്യക്ക് അനുകൂലമായി മാറ്റിയത്. ആ തീരുമാനത്തിന് ഞങ്ങള്‍ കൊടുത്തത് വലിയ വിലയായിരുന്നു. അമ്ബയറിംഗിനെക്കുറിച്ചുള്ള അഭിപ്രായം മാച്ച്‌ റഫറിയിലൂടെയാണ് കൈമാറുക ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*