ഇന്ത്യയില്‍ ഇനി ഡിജിറ്റല്‍ വിപ്ലവം..!

 

 

 

 

 

 

ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഫലമായി ഓണ്‍ലൈന്‍ ഷോപ്പിങ് കൂടിയതായി റിപ്പോര്‍ട്ട്. പുതിയ വര്‍ഷം ആയപ്പോഴേയ്ക്കും പത്തു കോടി ഉപഭോക്താക്കളാണ് ഓണ്‍ലൈനില്‍ വിവിധ ഉല്‍പന്നങ്ങള്‍ വാങ്ങിക്കുന്നത്. 2016 ല്‍ ഇത് 6.9 കോടി ആയിരുന്നു. മെച്ചപ്പെട്ട ഇന്റര്‍നെറ്റും ഡിവൈസുകളും ഇ-കൊമേഴ്സിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായിച്ചുവെന്നും പഠനം പറയുന്നു. ബെംഗളൂരു ആണ് ഓണ്‍ലൈന്‍ ഷോപ്പിങില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. മുംബൈ ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് ഡല്‍ഹി. ഓണ്‍ലൈന്‍ ഷോപ്പിങ് രംഗം വരുംകാലത്ത് കൂടുതല്‍ ശോഭനമാവുമെന്നാണ് പഠനത്തില്‍ തെളിയുന്നത്. 2013-2014 കാലയളവില്‍ 48 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായത്. 3.59 ബില്ല്യന്‍ ഡോളറില്‍ നിന്നും 5.30 ബില്ല്യന്‍ ഡോളറായി ഉയര്‍ന്നു. 2018 അവസാനത്തില്‍ 17.52 ബില്ല്യന്‍ ഡോളറിന്റെ വളര്‍ച്ചയാണ് ഇതില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അതായത് ഓണ്‍ലൈന്‍ വിപണിയില്‍ അറുപത്തഞ്ചു ശതമാനം വരെ വര്‍ധന ഉണ്ടാവും. 2017ല്‍ കൂടുതല്‍ കമ്ബനികളും മൊബൈല്‍ കൊമേഴ്സ് സംവിധാനത്തിലേയ്ക്ക് പതിയെ ചുവടു വയ്ക്കും. ഇ-കൊമേഴ്സ് ഇടപാടുകളില്‍ 30-35 ശതമാനവും ഇപ്പോള്‍ മൊബൈല്‍ വഴിയാണ് നടക്കുന്നത്. 2017 ല്‍ ഇത് 45-50 ശതമാനമായി ഉയരുമെന്നാണു പ്രതീക്ഷയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മെട്രോ പോളിറ്റന്‍ സിറ്റികളില്‍ കൂടുതലും ഇന്റര്‍നെറ്റ് ഷോപ്പിങ് വഴിയാണ് സാധനങ്ങള്‍ വാങ്ങുന്നത്. ഇതില്‍ 50 ശതമാനം മൊബൈല്‍ വഴിയാണ് ഓര്‍ഡര്‍ ചെയ്യുന്നത്. എന്നു മാത്രമല്ല, ഓരോ തവണയും ഇത് പുതുതായി ഉപയോഗിക്കുന്നവര്‍ കൂടിവരികയാണ്. 2017 ല്‍ ഇ-കൊമേഴ്സ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പഠനം പറയുന്നു. ഇതോടൊപ്പം തന്നെ ഇ-കൊമേഴ്സ് രംഗത്ത് പുതിയ ബിസിനസുകളും ഉയര്‍ന്നു വരും. കൂടുതല്‍ പേരും ഇന്റര്‍നെറ്റ് വിപണിയില്‍ വില്‍പ്പനക്കാരായെത്തും. ഇന്ത്യയിലെ റീട്ടയില്‍ വിപണി 2018 ആവുന്നതോടെ 1,244.58 ബില്ല്യന്‍ ഡോളറില്‍ എത്തുമെന്നാണ് പഠനത്തില്‍ പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*