ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി മൂന്ന് മാസമാക്കി ഉയര്‍ത്തി!

 

 

 

 

 

ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി മൂന്ന് മാസമാക്കി ഉയര്‍ത്തി. നിലവില്‍ ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് മാസമാണ് ശമ്ബളത്തോട് കൂടിയ പ്രസവാവധി. അതാണ് ഇപ്പോള്‍ മൂന്ന് മാസമായി വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച്‌ ഒന്ന് മുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരും ദുബായ് കിരീടാവകാശി ശൈഖ് ഹംദാന് ബിന്മുഹമ്മദ് ബിന്റാഷിദ് അല്മക്തൂം ഇത് സംബന്ധിച്ച്‌ അനുമതി നല്കി. മാര്‍ച്ച്‌ ഒന്ന് മുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരും. മലയാളികള്‍ അടക്കമുള്ള ദുബായ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം ഉപകാരപ്രദമാകും. നഴ്സിംഗ് മേഖലയില്‍ ധാരാളം പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ദുബായില്‍ ജോലി ചെയ്യുന്നത്. നേരത്തെ അബുദാബിയും ഷാര്‍ജയിലും ശമ്ബളത്തോട് കൂടിയ പ്രസവാവധി മൂന്ന് മാസമാക്കിയിരുന്നു. കഴിഞ്ഞ് വര്‍ഷം സെപ്റ്റംബര്‍ മുതലാണ് അബുദാബിയില്‍ ഈ നിയമം നടപ്പിലാക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*