ഫിഫ ഫുട്ബോളര്‍: മെസിയുടെ വോട്ട് സുവാരസിന്, റൊണാള്‍ഡോയുടേത്…?

 

 

 

 

 

ഫിഫയുടെ  മികച്ച  ഫുട്ബോളറെ  കണ്ടെത്താനുള്ള  തിരഞ്ഞെടുപ്പില്‍  ഫുട്ബോള്‍  ഇതിഹാസതാരമായ  പോര്‍ച്ചുഗീസ്  നായകന്‍ ക്രിസ്റ്റ്യാനോ  റൊണാള്‍ഡോ  റയല്‍  മാഡ്രിഡിലെ  തന്റെ  സഹതാരമായ  ഗരെത്  ബെയ്ലിന്  വോട്ട്  ചെയ്തപ്പോള്‍  ലയണല്‍  മെസി  തന്റെ  വോട്ട്  നല്‍കിയത്  ബാഴ്സയിലെ  തന്റെ  സഹതാരമായ  ലൂയിസ്  സുവരാസിന്.  ലൂക്കാ  മോഡ്രിച്ചിനെ  രണ്ടാമതും സെര്‍ജിയോ  റാമോസിനെ  മൂന്നാമതുമായി  ക്രിസ്റ്റ്യാനോ  തിരഞ്ഞെടുത്തു.  സുവാരസിന്  അഞ്ച്  പോയിന്റും   നെയ്മറിന്  മൂന്നു  പോയിന്റും  സെര്‍ജിയോ  റാമോസിന്  ഒരു  പോയിന്റും  മെസ്സി  നല്‍കി. അതേ സമയം  ഇന്ത്യന്‍  ക്യാപ്റ്റനായ  സുനില്‍  ഛേത്രി  തന്റെ  വോട്ട്  നല്‍കിയത്  ക്രിസ്റ്റ്യാനോ  റൊണാള്‍ഡോയ്ക്കാണ്.  ലയണല്‍  മെസ്സിയ്ക്ക്  രണ്ടാം  വോട്ടും  അന്റോണിയോ  ഗ്രീസ്മാന്  മൂന്നാം  വോട്ടും  നല്‍കി.

ഇംഗ്ലീഷ്  ക്യാപ്റ്റന്‍  വെയ്ന്‍  റൂണി  മെസ്സിക്ക്  വോട്ട്  നല്‍കിയില്ല.  ക്രിസ്റ്റ്യാനൊ  റൊണാള്‍ഡൊ,  ലൂയി  സുവാരസ്,  ജാമി    വാര്‍ഡി എന്നിവര്‍ക്കായിരുന്നു  റൂണിയുടെ  വോട്ടുകള്‍. ജര്‍മന്‍  ക്യാപ്റ്റന്‍  മാനുവല്‍  ന്യൂയര്‍  സഹ താരങ്ങളായ  ടോണി  ക്രൂസിനെയും  മെസ്യൂട്  ഓസിലിനെയും  ലെവന്‍ഡോസ്കിയെയും  തിരഞ്ഞെടുത്തു.  ബ്രസീല്‍  ക്യാപ്റ്റന്‍  ഡാനി  ആല്‍വെസിന്റെ   വോട്ട്  ലയണല്‍  മെസ്സിക്കായിരുന്നു.  നെയ്മറിന്  രണ്ടാം  വോട്ടും  ലൂയിസ്  സുവാരസിന് മൂന്നും  വോട്ടും  ഡാനി   ആല്‍വെസ്   നല്‍കിയപ്പോള്‍  റൊണാള്‍ഡോയെ  തഴഞ്ഞു.  ഇറ്റലിയുടെ  ക്യാപ്റ്റന്‍  ജിയാന്‍  ലൂയി  ബഫണ്‍  മെസ്സിയെ  തിരഞ്ഞെടുത്തപ്പോള്‍  ഉറുഗ്വായുടെ  ഡീഗോ  ഗോഡ്  സുവാരസിനാണ്  വോട്ട്  നല്‍കിയത്.  സ്പാനിഷ്  ക്യാപ്റ്റന്‍  സെര്‍ജിയോ  റാമോസ്  റൊമാള്‍ഡോയ്ക്ക്  വോട്ട്  ചെയ്തു.  മെസ്സിക്ക്  രണ്ടാം  വോട്ടും  സഹ താരാം  ആന്ദ്രെ  ഇനിയേസ്റ്റക്ക്  മൂന്നാം  വോട്ടും    നല്‍കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*