കമലിനോട് രാജ്യം വിട്ടുപോകണമെന്ന് ബി.ജെ.പി.!

 

 

 

 

ദേശീയത  അംഗീകരിക്കാനാവില്ലെങ്കില്‍  രാജ്യം  വിട്ടു പോകണമെന്നും  ബി. ജെ. പി  നേതാവ്​  എ. എന്‍  രാധാ കൃഷ്​ണന്‍..  കോഴിക്കോട്ട്  വാര്‍ത്താ  സമ്മേളനത്തില്‍  സംസാരിക്കുകയായിരുന്നു  അദ്ദേഹം. പ്രധാന മന്ത്രി  നരേന്ദ്ര മോദിയെ  വിമര്‍ശിച്ചതാണ്​  ചലച്ചിത്ര  അക്കാദമി  ചെയര്‍മാന്‍  സ്​ഥാനം  ലഭിക്കാനുള്ള  കമലിന്‍റെ  യോഗ്യതയെന്നും  രാധാ കൃഷ്​ണന്‍  ആരോപിച്ചു..  കോഴിക്കോട്ട്  വാര്‍ത്താ  സമ്മേളനത്തിലാണ്  അദ്ദേഹം  ഇക്കാര്യം  പറഞ്ഞത്.  പിണറായി  കമലില്‍  കാണുന്ന  യോഗ്യത  മോദിയെ  നരഭോജിയെന്നു  വിളിച്ചതാണ്.  എസ്  ഡി  പി  ഐയുമായി  ബന്ധപ്പെട്ടു  പ്രവര്‍ത്തിക്കുന്ന  ആളാണു  കമലെന്നും  രാധാ കൃഷ്ണന്‍  ആരോപിച്ചു.  രാജ്യത്തെ  ദേശീയ ഗാനം  ആലപിക്കുമ്ബോള്‍  ചെയ്യണോ  വേണ്ടയോ  എന്ന്  ശങ്കിക്കുന്നയാളാണ്  കമലെന്നും  അങ്ങിനെയുള്ളയാള്‍  രാജ്യം  വിട്ടു  പോകണമെന്നും  പറഞ്ഞു.  എസ്ഡി  പി ഐ  പോലെയുള്ള   തീവ്രവാദ  സംഘടനകളുമായി  യോജിച്ചു  പ്രവര്‍ത്തിക്കുന്നയാളാണ്  കമലെന്നും  ബി ജെ പി  സംസ്ഥാന  ജനറല്‍  സെക്രട്ടറി  ആരോപിച്ചു.  കേരളത്തില്‍  ഡി. വൈ. എഫ്. ഐ.  നടത്തുന്ന  കൊലപാതകങ്ങള്‍ക്ക്  കാരണം  ചെ  ഗുവേരയെ  ആരാധിക്കുന്നതാണെന്നും  അദ്ധേഹം  കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*