നോട്ട് നിരോധനം ജനങ്ങളെ ദുരിതത്തിലാക്കി; കുറ്റസമ്മതം നടത്തി ആര്‍ബിഐ ഗവര്‍ണര്‍!

 

 

 

 

 

 

നവംബര്‍ എട്ടാം തിയ്യതി അപ്രതീക്ഷിതമായി രാജ്യത്ത് നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ നടപടി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് മാത്രമാണ് സമ്മാനിച്ചതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ തുറന്നുസമ്മതിച്ചു. നോട്ടുനിരോധന തീരുമാനത്തില്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മറ്റിക്ക്(പിഎസി) മുമ്ബില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കവെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ കുറ്റസമ്മതം നടത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സാധാരണക്കാര്‍ ദുരിതമനുഭവിച്ചു, വിവാഹങ്ങള്‍ പ്രതിസന്ധിയിലായി, ജനങ്ങള്‍ മരിച്ചു’ – ആര്‍ബിഐ ഗവര്‍ണര്‍ പാര്‍ലമെന്ററി കമ്മറ്റിക്ക് മുമ്ബാകെ തലകുനിച്ച്‌ പറഞ്ഞത് ഇങ്ങനെ. പിഎസിക്ക് മുമ്ബാകെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നേരിട്ട് ഹാജരായി നോട്ട് നിരോധനത്തെ കുറിച്ച്‌ വിശദീകരിക്കണമെന്ന് അറിയിച്ചതോടെയാണ് ഊര്‍ജിത് പട്ടേല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള ഈടാക്കുന്ന ട്രാന്‍സാക്ഷന്‍ നിരക്ക് കുറക്കുന്ന കാര്യം ബാങ്കുകളുമായും സര്‍വീസ് പ്രൊവൈഡര്‍മാരുമായും റിസര്‍വ് ബാങ്ക് ചര്‍ച്ച ചെയ്ത് വരുകയാണ്. നോട്ടുനിരോധനം സമ്ബദ് വ്യവസ്ഥയില്‍ പെട്ടെന്നുള്ള ആഘാതത്തിന് ഇടയാക്കി. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കുമ്ബോള്‍ തീരുമാനം സമ്ബദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും പിഎസി തയ്യാറാക്കി നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. രാജ്യത്തെ നോട്ട് പ്രതിസന്ധി ഉടന്‍ തീരും. പണമൊഴുക്ക് ഉടന്‍ തന്നെ സാധാരണ നിലയിലാകും. നോട്ട് പിന്‍വലിച്ചത് മൂലം നഗരങ്ങളിലെ പ്രതിസന്ധി പരിഹരിച്ചു. ഗ്രാമീണ മേഖലകളിലെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവരുകയാണെന്നും ഊര്‍ജിത് പട്ടേല്‍ പിഎസിക്ക് മുമ്ബില്‍ പറഞ്ഞു. ‘നോട്ടുനിരോധന തീരുമാനത്തിലെ റിസര്‍വ് ബാങ്കിന്റെ പങ്ക്, സാമ്ബത്തിക മേഖലയിലുണ്ടായ മാറ്റങ്ങള്‍, രണ്ട് മാസത്തിനിടെ ചട്ടങ്ങള്‍ മാറ്റിമറിച്ചതെന്തിന്?’ -തുടങ്ങിയ പത്ത് ചോദ്യങ്ങള്‍ പിഎസി ആര്‍ബിഐ ഗവര്‍ണറോട് നേരത്തെ ചോദിച്ചിരുന്നു. എന്നാല്‍ പിഎസിയുടെ ചോദ്യങ്ങള്‍ക്ക് ഊര്‍ജിത് പട്ടേല്‍ മറുപടി നല്‍കിയോ എന്ന് വ്യക്തമല്ല. ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ ഊര്‍ജിത് പട്ടേലിന് കഴിഞ്ഞില്ലെങ്കില്‍ വേണ്ടിവന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വിളിച്ചുവരുത്തുമെന്ന് പിഎസി തലവനായ കെവി തോമസ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ഊര്‍ജിത് പട്ടേലിന് കഴിഞ്ഞിരുന്നില്ല. നോട്ടുനിരോധനത്തിന് ശേഷം ബാങ്കുകളില്‍ എത്ര പണം തിരികെയെത്തിയെന്ന ചോദ്യത്തിനും നിലവിലെ പ്രതിസന്ധി എന്നുതീരുമെന്ന ചോദ്യത്തിനും ആര്‍ബിഐ ഗവര്‍ണര്‍ക്ക് മറുപടിയുണ്ടായില്ല. നോട്ടുനിരോധനത്തിന് ശേഷം 9.2 ലക്ഷം കോടി രൂപയുടെ പുതിയ കറന്‍സിയാണ് വിതരണം ചെയ്തതെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*