ദാമ്പത്യജീവിതം നല്‍കിയത് കയ്പേറിയ അനുഭവങ്ങള്‍; ഏടുത്തുചാട്ടം വേണ്ടായിരുന്നു;അമലാപോള്‍

ദാമ്ബത്യ ജീവിതം കയ്പേറിയ അനുഭവമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് അമലാപോള്‍. സംവിധായകന്‍ എഎല്‍ വിജയുമായുള്ള വിവാഹമോചനത്തെ കുറിച്ച്‌ മനസ്സ് തുറന്ന് തെന്നിന്ത്യന്‍ താരം അമല പോള്‍ സംസാരിക്കുന്നത് മംഗളം സിനിമയോടാണ്. . ഞാനിപ്പോള്‍ ഏഴ് പടങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഈ പടങ്ങളെല്ലാം റലീസാകും. സത്യം പറഞ്ഞാല്‍ ദാമ്ബത്യ ജീവിതം എനിക്ക് കയ്പ്പേറിയ അനുഭവങ്ങളാണ് നല്‍കിയത്. ഏടുത്തുചാട്ടം വേണ്ടായിരുന്നുവെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. എന്റെ ഇഷ്ടത്തിന് ഞാനെടുത്ത തീരുമാനം വേര്‍പാടില്‍ കലാശിച്ചത് പോലും നല്ലതിന് വേണ്ടിയാണെന്ന് ഞാന്‍ വിചാരിക്കുന്നു. വിവാഹ ജീവിതത്തില്‍ സന്തോഷം ലഭിച്ചില്ലെങ്കില്‍ ഒരു പെണ്ണിന്റെ ജീവിതത്തില്‍ എന്ത് അര്‍ത്ഥമാണുള്ളത്? അങ്ങനെ വന്നാല്‍ വൈകാന്‍ പാടില്ല. അടുത്ത നിമിഷം സ്വതന്ത്രയാകണം. എന്റെ ജീവിതത്തില്‍ നടന്ന ഈ ദുരന്തം മൂലം എനിക്ക് ഒരു പാട് വേദനകള്‍ പകര്‍ന്നു കിട്ടുകയുണ്ടായി. അതേ സമയം എന്റെ കുടുംബം നല്‍കുന്ന പിന്തുണയും സാന്ത്വനവുമായണ്. ഇപ്പോഴെനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന മനസ്സമാധാനം.

വിവാമോചനവും തുടര്‍ന്നുള്ള സംഭവങ്ങളും എന്റെ ഇപ്പോഴുല്ള ജീവിതത്തില്‍ തെല്ലും ബാധിച്ചില്ല. എല്ലാം പഴയതു പോലെ. ഞാന്‍ അഭിനയിച്ച സിനിമകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്ബോഴും എനിക്ക് സന്തോഷം ലഭിക്കുന്ന തരത്തിലുള്ളതായിരിക്കണം. അങ്ങനെയുള്ള കഥകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുകയാണ് എന്റെ ലക്ഷ്യം. ഞാന്‍ മോഡേണ്‍ രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നതില്‍ പലരും വിമര്‍ശിക്കാറുണ്ട്. അങ്ങനെയുള്ള വ്യക്തികള്‍ക്ക് മുമ്ബില്‍ പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല-അമലാ പോള്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*