Breaking News

Monthly Archives: January 2017

പ്രി–റിലീസ് ബിസിനസ്സിൽ 500 കോടി സ്വന്തമാക്കിയോ ബാഹുബലി..?

സിനിമാപ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലിയുടെ ബാഹുബലി 2. ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പേ പ്രഖ്യാപിച്ച ഇതേ റിലീസ് തിയതിയിൽ  തന്നെ ചിത്രം തിയറ്ററിലെത്തിക്കാനാണ് രാജമൗലിയുടെ തീരുമാനം. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷനിലാണ്. ലോകമൊട്ടുക്കുള്ള 33 സ്റ്റു‍ഡിയോകളിലാണ് സിനിമയുെട വിഎഫ്എക്സ് വർക്ക് പുരോഗമിക്കുന്നത്. ഇതിനിടെ സിനിമ മറ്റൊരു റെക്കോർഡും സ്വന്തമാക്കി കഴിഞ്ഞു. പ്രി–റിലീസ് ബിസിനസ്സിൽ ചിത്രം വാരിക്കൂട്ടാൻ പോകുന്നത് 500 കോടി രൂപ. എല്ലാ ഭാഷകളിലെയും തിയറ്റർ അവകാശം, സാറ്റലൈറ്റ് റൈറ്റ്സ്, ഓഡിയോ റൈറ്റ്സ് തുടങ്ങിയവ ...

Read More »

പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ മാറ്റുമെന്ന് എസ്‌എഫ്‌ഐ; സമരം പിന്‍വലിച്ചു!

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റുമെന്ന് മാനേജ്മെന്റ് രേഖാമൂലം ഉറപ്പു നല്‍കിയെന്ന് എസ്‌എഫ്‌ഐ. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്കാണ് പകരം ചുമതല നല്‍കുക. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേയ്ക്ക് ഫാക്കല്‍റ്റിയായിപ്പോലും കോളജില്‍ ഉള്‍പ്പെടുത്തില്ലെന്ന് മാനേജ്മെന്റ് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി എന്‍.വിജിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാനേജ്മെന്റ് നല്‍കിയ രേഖാമൂലം ഉറപ്പിന്റെ കോപ്പി വിജിന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ വായിച്ചു. ലക്ഷ്മി നായരെ മാറ്റുക ഉള്‍പ്പെടെ 17 ആവശ്യങ്ങളാണ് എസ്‌എഫ്‌ഐ ഉന്നയിച്ചിരുന്നത്. സംഘടനയുടെ ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ച സാഹചര്യത്തില്‍ എസ്‌എഫ്‌ഐ സമരത്തില്‍നിന്നു പിന്‍മാറുകയാണെന്നും വിജിന്‍ അറിയിച്ചു. ...

Read More »

കട്ട ഹൊററുമായി ലോറന്‍സിന്‍റെ ‘ശിവലിംഗ’ യുടെ പുതിയ ട്രെയിലര്‍!

രാഘവ ലോറന്‍സ് നായകനാകുന്ന ‘ശിവലിംഗ’ ട്രെയിലര്‍ പുറത്തു വിട്ടു. പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിതിക സിംഗാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രം ഹൊറര്‍ ത്രില്ലറാണ്. ശക്തിയും വടിവേലുവും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ട്രിഡന്റ് ആര്‍ട്സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത് .ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Read More »

പത്തു ദിവസം കൊണ്ട് 20 കോടി കടന്ന് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍!

പത്തു ദിവസം കൊണ്ട് 20 കോടി കടന്ന് ബോക്സ്‌ഓഫീസ് പിടിച്ചുകുലുക്കി മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ ജൈത്രയാത്ര തുടരുന്നു. കേരളത്തില്‍ നിന്ന് മാത്രം പത്തുദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് 19 കോടിരൂപ. ഓള്‍ ഇന്ത്യ കലക്ഷന്‍ 20 കോടിയ്ക്ക് മുകളില്‍ വരും.അയ്യായിരം ഷോ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ പുലിമുരുകന് ശേഷം ഏറ്റവും വേഗത്തില്‍ 5000 ഷോ പൂര്‍ത്തിയാക്കുന്ന ചിത്രം കൂടിയാണ്. കൊച്ചി മള്‍ടിപ്ലക്സുകളില്‍ നിന്നും പത്തുദിവസം കൊണ്ട് ചിത്രം ഒരു കോടി കളക്ഷനിലെത്തിയിരുന്നു. മോഹന്‍ലാലിനിത് ഹാട്രിക് റെക്കോര്‍ഡ് ആണ്. പുലിമുരുകന്‍, ഒപ്പം ...

Read More »

ഹോട്ടലിലെ വെയ്റ്ററുടെ ഉപദേശം, സച്ചിന്‍ ബാറ്റിങ് മെച്ചപ്പെടുത്തി!

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു ഇതിഹാസ താരമാണെന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യമാണ്. ആയിരക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനവും വഴികാട്ടിയുമാണ് ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം. സച്ചിന്റെ ബാറ്റിങ് ടെക്ക്നിക്കും അച്ചടക്കവും വളര്‍ന്നു വരുന്ന ഓരോ ക്രിക്കറ്റ് താരങ്ങള്‍ക്കുമുള്ള പാഠമാണ്. ഇന്നത്തെ ബാറ്റിങ് സെന്‍സേഷനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വരെ സച്ചിന്റെ ഉപദേശം തേടിയവരില്‍ ഉള്‍പ്പെടും. എന്നാല്‍, ഒരു ഹോട്ടലിലെ വെയ്റ്ററുടെ ഉപദേശം സ്വീകരിച്ച സച്ചിന്‍ തെണ്ടുല്‍ക്കറെ ആര്‍ക്കെങ്കുലുമറിയുമോ? സച്ചിന്‍ തന്നെയാണ് ആ രഹസ്യം വെളിപ്പെടുത്തിയത്. ചെന്നൈയിലെ ഒരു മത്സരത്തിനിടെ ടീം താമസിക്കുന്ന ഹോട്ടലിലെ വെയ്റ്ററാണ് സച്ചിന് ബാറ്റിങ്ങിലെ ...

Read More »

വിക്രം ചിത്രത്തില്‍ നിന്ന് സായ് പല്ലവി ഇറങ്ങിപ്പോയി.?

പ്രേമം എന്ന ഒറ്റ മലയാള ചിത്രത്തിലൂടെ തെന്നിന്ത്യമുഴുവന്‍ തരംഗമായ നടിയാണ് സായി പല്ലവി. രണ്ടാമത്തെ ചിത്രമായ കലിയില്‍ ദുല്‍ക്കര്‍ സല്‍മാനൊപ്പം വീണ്ടും മലയാളത്തില്‍ എത്തിയ സായി പിന്നീട് പഠനത്തിന്റെ തിരക്ക് കാരണം സിനിമയില്‍ നിന്നും വിട്ടുനിന്നു. ഇതിനിടെ മണിരത്നം സിനിമയില്‍ നിന്നും ഓഫര്‍ വന്നെങ്കിലും ഡേറ്റ് പ്രശ്നങ്ങള്‍ കാരണം ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചില്ല.വിജയ് ചന്ദെര്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രത്തിലൂടെ തമിഴകത്ത് സായി അരങ്ങേറ്റം കുറിക്കുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും സായി പല്ലവി ഇറങ്ങിപ്പോയെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിനായി അഡ്വാന്‍സ് ...

Read More »

മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുന്നു!

മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അതും ഈ വര്‍ഷം തന്നെ പ്രൊജക്‌ട് അരംഭിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മമ്മൂട്ടി നായകനാകുന്ന ‘കര്‍ണന്‍’ എന്ന പ്രൊജക്ടിലാണ് ദുല്‍ക്കറും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന. മധുപാല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. പി ശ്രീകുമാറാണ് തിരക്കഥ രചിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കത്തക്ക വിധത്തില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതായാണ് വിവരം.എന്നാല്‍ ദുല്‍ക്കര്‍ ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. പൃഥ്വിരാജ് നായകനാകുന്ന കര്‍ണന്റെ പ്രീ പ്രൊഡക്ഷന്‍ ...

Read More »

മുന്തിരിവള്ളികളുടെ വിജയം പങ്കിടാന്‍ ദമ്പതിമാര്‍ക്കും അവസരം.., നിങ്ങള്‍ ചെയ്യേണ്ടത്.!

  ഉലഹന്നാന്റേയും ആനിയമ്മയുടേയും പ്രണയം വിടര്‍ന്ന മുന്തിരിവള്ളികള്‍ കേരളക്കരയാകെ പടര്‍ന്നുപന്തലിക്കുമ്ബോള്‍ അതിലെ വിജയത്തിന്റെ മധുരം നുണയാന്‍ പ്രിയദമ്ബതിമാര്‍ക്ക് സുവര്‍ണ്ണാവസരം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ കണ്ട നിങ്ങള്‍ ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം വീഡിയോ രൂപത്തിലാക്കി [email protected] എന്ന മെയിലില്‍ ഫെബ്രുവരി 13ന് മുന്‍പായി അയക്കുക. വിജയികളെ ഫെബ്രുവരി 14ന് [വാലെന്റൈന്‍സ് ഡേ] പ്രഖ്യാപിക്കുന്നതാണ്. തിരഞ്ഞെടുക്കുന്ന ദമ്ബതികള്‍ക്കായി കാത്തിരിക്കുന്നത് അപ്രതീക്ഷിത സമ്മാനങ്ങള്‍.

Read More »

ലക്ഷ്മി നായര്‍ക്ക് തിരിച്ചടി; സമരപ്പന്തല്‍ പൊളിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.!

പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജിനു മുന്നിലുള്ള സമരപ്പന്തലുകള്‍ പൊളിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സമരപ്പന്തല്‍ പൊളിക്കാനുള്ള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ലോ അക്കാദമിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ കോടതി അനുവദിച്ചില്ല. കോളജില്‍ പ്രവേശിപ്പിക്കുന്നവരെ തടയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ കോടതിയെ അറിയിച്ചു. പേരൂര്‍ക്കട സിഐയാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും സമരം അട്ടിമറിക്കാനാണ് അവരുടെ ശ്രമമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ലോ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ് സിഐ. അതേസമയം, രാഷ്ട്രീയസമരം സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുവെന്ന് ലോ അക്കാദമി കോടതിയില്‍ ആരോപിച്ചു. സമരപ്പന്തല്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരാണ് കോടതിയെ സമീപിച്ചത്.

Read More »

ദിലീപിന്‍റെ വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി എത്തി!

സിനിമാലോകത്ത് നിന്ന് പുതിയൊരു വാര്‍ത്ത. ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും പോര്‍ഷെ കെയിന്‍ വാങ്ങി. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി എസ്യുവി കെയിനിന്റെ പ്ലാറ്റിനം എഡിഷനാണ് ദിലീപ് സ്വന്തമാക്കിയത്. വെള്ള നിറത്തിലുള്ള പോര്‍ഷെ പനമേര സ്വന്തമായുള്ള ദിലീപ് ഇത്തവണ വാങ്ങിയത് മഹാഗണി മെറ്റാലിക് നിറമുള്ള കെയിനാണ്. കൊച്ചിയിലെ പോര്‍ഷെ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം കാര്‍ സ്വന്തമാക്കിയത്. നേരത്തെ കുഞ്ചാക്കോ ബോബനും കെയിന്‍ പ്ലാറ്റിനം എഡിഷന്‍ ഡീസല്‍ മോഡല്‍ വാങ്ങിയിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും യുവതാരം പൃഥ്വിരാജിനും പോര്‍ഷയുടെ ലക്ഷ്വറി എസ് യു വി ...

Read More »