ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ചൈനയില്‍ ഗതാഗതയോഗ്യമായി..!

 

 

 

 

 

 

മലനിരകള്‍ നിറഞ്ഞ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ യുനാന്‍, ഗുയ്ഷു പ്രവിശ്യകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബെയ്പാന്‍ഷിയാങ് നദിയിലെ പാലം നദിയില്‍നിന്ന് 565 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. നീളം 1.34 കിലോമീറ്റര്‍. പാലം വന്നതോടെ രണ്ടു പ്രവിശ്യകള്‍ തമ്മിലുള്ള യാത്രാസമയം നാലുമണിക്കൂറില്‍നിന്ന് ഒരുമണിക്കൂറായി ചുരുങ്ങി. പാലത്തിന്റെ നിര്‍മ്മാണച്ചെലവ് 14.4 കോടി ഡോള(1,314 കോടി രൂപ)റാണ്. സിഡു നദിയുടെ മുകളിലായാണ് പാലം. വ്യാഴാഴ്ചയാണ് സഞ്ചാരികള്‍ക്കായി പാലം തുറന്നുകൊടുത്തത്.

 

 

 

 

 

നേരത്തെ ചൈനയിലെ തന്നെ ഹുബേ പ്രവിശ്യയിലെ സിദു നദിക്ക് കുറുകെയുള്ള പാലത്തിന്റെ പേരിലായിരുന്നു ഏറ്റവും ഉയരമുള്ള പാലമെന്ന റെക്കോര്‍ഡ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*