വനിതകളുടെ ഏഷ്യാകപ്പ് ട്വന്റി 20 യില്‍ ഇന്ത്യ ഫൈനലില്‍!

is

 

 

 

 

 

 

 

ബാംങ്കോക്കില്‍ നടക്കുന്ന വനിതകളുടെ ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍. കരുത്തരായ ശ്രീലങ്കയെ ഓള്‍റൗണ്ട് പ്രകടന മികവില്‍ 52 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യന്‍ ടീം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യയുടെ നാലാം ജയമാണിത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ മിതാലി രാജും സ്മൃതി മന്ദാനയും മികച്ച തുടക്കം നല്‍കി. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോം തുടരുന്ന മിതാലി 62 റണ്‍സാണ് അടിച്ചു കൂട്ടിയത്. മുപ്പത്തി മൂന്ന് കാരിയായ മിതാലിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ട്വന്റി 20 സ്കോറാണിത്.26india-women

 

 

 

 

 

സ്മൃതി മന്ദാന, വേദ കൃഷ്ണമൂര്‍ത്തി എന്നിവര്‍ 21 റണ്‍സ് വീതം നേടി. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. ഇന്ത്യക്കായി പ്രീതി ബോസ് 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് നേടാനെ ലങ്കന്‍ വനിതകള്‍ക്കായുള്ളൂ. പാകിസ്താനാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. നാളെ നടക്കുന്ന മത്സരത്തില്‍ തായ്ലന്‍ഡിനെ തോല്‍പിച്ചാല്‍ പാകിസ്താന് ഫൈനലിലെത്താം. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം..!

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*