ആര്‍ക്ക് പരാതി നല്‍കിയെന്നാണ് ഏഷ്യനെറ്റ് നിങ്ങള്‍ പറയുന്നത്.?

asianet

 

 

 

 

 

 

ഈ ചിത്രത്തില്‍ കാണുന്നത് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ട്രോളാണ്. ജയലളിത മരിക്കാന്‍ നേരം ഏഷ്യനെറ്റിന്റെ വീതം വട നല്‍കി എന്നതാണ് ഈ ട്രോളിന്റെ രഹസ്യം. ഇതു പടര്‍ന്നു പിടിച്ചതോടെ ഇന്നലെ ഏഷ്യനെറ്റ് ഒരു വാര്‍ത്ത പുറത്തു വിട്ടു വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഏഷ്യനെറ്റ് സൈബര്‍ പൊലീസിന് പരാതി നല്‍കി എന്ന്. സൈബര്‍ പൊലീസിന് പരാതി നല്‍കി എന്നു പറയുന്ന ഏഷ്യനെറ്റ് കൂടുതല്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നില്ല. ആ പരാതിയുടെ കോപ്പിയും അതു സൈബര്‍ പൊലീസ് സ്വീകരിച്ചതിന്റെ കോപ്പിയും ദയവായി പുറത്ത് വിടണം എന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. ഇതു പറയാന്‍ കാരണമുണ്ട്. തല്‍ക്കാലം കേരളത്തില്‍ പൊതു ജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്ന ഒരു സൈബര്‍ പൊലീസ് ഇല്ല എന്നത് തന്നെയാണ് ആദ്യ കാര്യം. അതായത് പൊലീസ് സ്റ്റേഷനുകളിലോ മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരോ നല്‍കുന്ന പരാതി ജില്ലാ ആസ്ഥാനങ്ങളിലെ സൈബര്‍ സെല്ലുകളും ഹെഡ് ക്വാര്‍ട്ടേഴ്സിന്റെ ഹൈടെക്ക് സെല്ലും പരിശോധിച്ച ശേഷം കേസ് നിലനില്‍ക്കുന്നതാണെങ്കില്‍ മാത്രമാണ് സൈബര്‍ പൊലീസിന് കൈമാറുന്നത്. അതുകൊണ്ടാണ് പറയുന്നത് ഏഷ്യനെറ്റ് ന്യൂസ് ആര്‍ക്കാണ് പരാതി നല്‍കിയതെന്ന് വ്യക്തമാക്കണം എന്ന്. അതു മാത്രം പോര ഐപിസിഐയിലോ ഐടി ആക്ടിലെയോ ഏതു നിയമം അനുസരിച്ചാണ് പരാതി നല്‍കിയത് എന്നു കൂടി വ്യക്തമാക്കണം. ഏഷ്യനെറ്റിന്റെ സ്ക്രോളിങ് ന്യൂസില്‍ ഇങ്ങനെ ഒരു തെറ്റില്ലായിരുന്നു എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതെങ്ങനെ തെളിയിക്കും എന്നും നിങ്ങള്‍ പറയണം. ഇതു വ്യാജമായി ഉണ്ടാക്കിയതാണ് എന്നു തെളിയിക്കേണ്ട ബാദ്ധ്യത പരാതിക്കാരന്റെയാണ് എന്നു മറക്കരുത്. സോഷ്യല്‍ മീഡിയ ശക്തി പ്രാപിച്ചതോടെ ഇന്നു മിക്കവരും സൈബര്‍ പൊലീസിന് പരാതി നല്‍കി എന്നു പറഞ്ഞു തടി തപ്പുകയാണ്. അതു ഒരു മാദ്ധ്യമം ഏറ്റെടുത്തതിലാണ് ഞങ്ങള്‍ക്ക് പ്രതിഷേധം. സോഷ്യല്‍ മീഡിയായുടെ സ്വാതന്ത്ര്യമാണ് ട്രോള്‍ ചെയ്യുക എന്നത്. അതിനുള്ള സ്വാതന്ത്ര്യത്തിന് മേല്‍ അനാവശ്യമായി ആരും കൈകടത്തരുത്. ഇതിപ്പോള്‍ ഏഷ്യനെറ്റ് പറയുന്നത് പോലെ വ്യാജം ആണെന്ന് കരുതുക. എങ്കില്‍ പോലും പരാതി നല്‍കാന്‍ മാത്രമുള്ള ഒരു വലിയ പിശകാണോ? ഇത്തരം തമാശകള്‍ അന്വേഷിച്ചു സമയം കളയാനുള്ളതാണോ കേരള പൊലീസിന്റെ സമയം. ഒന്നാമത് ഇതു വ്യാജം ആണ് എന്നു തെളിയിക്കാന്‍ നിങ്ങളുടെ കൈയില്‍ ഒരു വഴിയുമുല്ല എന്നതാണ്. രണ്ടാമത് ഇതു വ്യാജം ആണെങ്കില്‍ കൂടി കേവലം ഒരു ട്രോളിനപ്പുറം ഒരു പ്രാധാന്യവുമില്ല. ഒരിക്കലും തെറ്റ് പറ്റാത്ത ഒരു മാദ്ധ്യമം ആണ് നിങ്ങള്‍ എന്നാണോ അവകാശപ്പെടുന്നത്. എങ്കില്‍ ഓരോ ദിവസവും ഇറങ്ങുന്ന ഒന്നില്‍ അധികം തെറ്റുകള്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടാം. എല്ലാ മാദ്ധ്യമങ്ങള്‍ക്കും അതു പറ്റാറുണ്ട്. പലര്‍ കൂടി ചെയ്യുമ്ബോള്‍ അങ്ങനെ ഒക്കെ നടക്കും. അതിനെതിരെ ഈ അസഹിഷ്ണുത ഒട്ടും നല്ലതല്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*