മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ട്വിറ്ററില്‍ ഹാക്കര്‍മാരുടെ വിളയാട്ടം.!

m_id_481076_vijay_mallya

 

 

 

 

 

 

ഇന്ത്യയിലെ  വിവിധ  ബാങ്കുകള്‍ക്കായി  9000  കോടി  രൂപയുടെ  വായ്പാ തുക  തിരിച്ചടക്കാതെ  ലണ്ടനിലേക്ക്  മുങ്ങിയ വിവാദ വ്യവസായി  വിജയ്  മല്യയുടെ  ട്വിറ്ററില്‍  ഹാക്കര്‍മാരുടെ  ആക്രമണം.  കോണ്‍ഗ്രസ്  പാര്‍ട്ടിയുടെയും  രാഹുല്‍ ഗാന്ധിയുടെയും  അക്കൗണ്ടുകളില്‍  നുഴഞ്ഞുകയറിയ  ലീജിയണ്‍  എന്ന  ഹാക്കര്‍മാരുടെ  സംഘം  തന്നെയാണ്  മല്യയുടെ  നേര്‍ക്കും  സൈബര്‍  ആക്രമണം  അഴിച്ചുവിട്ടിരിക്കുന്നത്.  സംഭവം  മല്യ  സ്ഥിരീകരിച്ചിട്ടുണ്ട്.  ലീജിയണ്‍  എന്ന  പേരിലുള്ള  ആരോ   ഒരാള്‍  തന്‍റെ  അക്കൗണ്ടില്‍  നുഴഞ്ഞുകയറിയതായും  തന്‍റെ  പേരില്‍  ഇപ്പോള്‍  അവരാണ്  ട്വീറ്റ്  ചെയ്യുന്നതും അതൊക്കെ അവഗണിച്ചേക്കൂവെന്നുമാണ്  മല്യ  പറയുന്നത്.  തന്‍റെ  ഇ മെയില്‍  അക്കൗണ്ടുകള്‍  ഹാക്ക്  ചെയ്ത  ലീജിയണ്‍  തന്നെ ബ്ലാക്  മെയില്‍  ചെയ്യുകയാണെന്നും  മല്യ  പറയുന്നു.  ഏതായായും  മല്യയുടെ  ട്വിറ്ററില്‍  ലീജിയണിന്‍റെ  വക  നിരവധി ട്വീറ്റുകള്‍  പ്രത്യക്ഷപ്പെട്ടു  കഴിഞ്ഞു.  ഇത്തരം  തട്ടിപ്പുകാരെ  സമൂഹത്തിനു  മുന്നില്‍  തുറന്നുകാട്ടാന്‍  ജനങ്ങളുടെ  പിന്തുണ തേടുകയും  ലീജിയണ്‍  ചെയ്തിട്ടുണ്ട്.  മല്യയുടെ  വിലാസവും  ഫോണ്‍  നമ്ബറും  വിവിധ   അക്കൌണ്ടുകളുടെ   പാസ്വേര്‍ഡ് അടക്കമുള്ള  വിവരങ്ങളും  ഇവര്‍  പുറത്തുവിട്ടു.  മല്യയുടെ  കള്ളപ്പണവും  സ്വത്തുക്കളും  സംബന്ധിച്ച  വിവരം പുറത്തു വിടുമെന്നും  വരും  ദിവസങ്ങളില്‍  കൂടുതല്‍  തട്ടിപ്പുകാരെ  തുറന്നുകാട്ടുമെന്നും  ലീജിയണ്‍  മുന്നറിയിപ്പ്  നല്‍കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*