പ്രതാപം നഷ്ടപ്പെട്ട് ഉമ്മന്‍ ചാണ്ടി.!

 

oommen-chandy_1_1_1_0

 

 

 

 

 

 

മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ കേരളത്തിലെ ഡിസിസികള്‍ ഹൈക്കമാന്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ എ ഗ്രൂപ്പിന് കനത്തയാഘാതം. സംസ്ഥാന പാര്‍ട്ടിയില്‍ ഏറെക്കാലം വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഉമ്മന്‍ചാണ്ടിയുടെ കീഴിലുള്ള എ പക്ഷത്തിന് ഇത്തവണ ആ പ്രതാപം നഷ്ടമായി. അഞ്ച് ഡിസിസി അധ്യക്ഷന്മാരെ കൊണ്ട് എ പക്ഷം തൃപ്തിപ്പെട്ടു. എ ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ത അനുയായി പിസി വിഷ്ണുനാഥിന് കൊല്ലം ഡിസിസി അധ്യക്ഷസ്ഥാനം നഷ്ടമായതാണ് വലിയ ആഘാതം. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ പേരും അവസാന നിമിഷം വെട്ടിമാറ്റി. കണ്ണൂരില്‍ എ ഗ്രൂപ്പില്‍നിന്ന് മാറി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് കെ സുധാകരനിലൂടെ ഐ ഗ്രൂപ്പിലെത്തിയ സതീശന്‍ പാച്ചേനിക്ക് സ്ഥാനം ലഭിച്ചത് അവസാന നിമിഷം എകെ ആന്റണിയുടെ കൂടി അഭിപ്രായത്തെ തുടര്‍ന്നാണ്. അഞ്ച് ഡിസിസികള്‍ മാത്രമായി എ ഗ്രൂപ്പിന്റെ ശക്തി ക്ഷയിച്ചു. എട്ട് ഡിസിസികളുമായി ഐ ഗ്രൂപ്പ് ശക്തിപ്പെട്ടു. തൃശൂരില്‍ ടിഎന്‍ പ്രതാപനില്‍ മാത്രമായി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ സ്വാധീനം ഒതുങ്ങി. ഇടുക്കിയില്‍ എ ഗ്രൂപ്പിന്റെ ഡീന്‍ കുര്യാക്കോസിനെ വെട്ടി കെ മുരളീധരന്റെ അനുയായി ഇബ്രാഹിം കുട്ടി കല്ലാറിന് സ്ഥാനം ലഭിച്ചതാണ് ശ്രദ്ധേയമായ ഒന്ന്. പിസി വിഷ്ണുനാഥിന് പകരം ബിന്ദുകൃഷ്ണയെ കൊല്ലത്ത് അധ്യക്ഷയാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കായി. എ ഗ്രൂപ്പില്‍നിന്ന് ഐ പക്ഷത്തേക്ക് മറുകണ്ടം ചാടിയ സതീശന്‍ പാച്ചേനിയെ തടയാനള്ള എ യുടെ ശ്രമവും ഫലം കണ്ടില്ല. ഗ്രൂപ്പ് മാറിയെങ്കിലും എകെ ആന്റണിയുടെ അടുപ്പക്കാരനായ സതീശനെ അധ്യക്ഷനാക്കാന്‍ ആന്റണിയുടെ വാക്ക് നിര്‍ണായകമായെന്നാണ് വിവരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*