Breaking News

സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറിന് വില വര്‍ധിച്ചു;ആറു മാസത്തിനിടെ…..!

gas_1454294475

 

 

 

 

 

 

 

രാജ്യത്ത്  സബ്സിഡിയുള്ള  ഗ്യാസ്  സിലിണ്ടറിന്  2.07  രൂപ  വര്‍ധിച്ചു.  ആറു  മാസത്തിനിടെ  ഇത്  ഏഴാം  തവണയാണ്  സബ്സിഡി  സിലിണ്ടറിന്‍റെ   വില   എണ്ണക്കമ്ബനികള്‍  കൂട്ടുന്നത്.   ഇതോടെ  ഡെല്‍ഹിയില്‍  14.2 കിലോയുടെ  സിലിണ്ടറിന്  432.71  രൂപയായി വില.  നവംബര്‍  ഒന്നിന്  വിലയില്‍  2.05  രൂപ  വര്‍ധിപ്പിച്ചിരുന്നു.  അതിന് മുമ്ബ്  ഒക്ടോബര്‍  28ന്  1.5  രൂപയും  വര്‍ധിപ്പിച്ചു. ഡീലര്‍മാര്‍ക്ക്  നല്‍കുന്ന  കമ്മിഷന്‍   ഉയര്‍ത്തിയതിനെ   തുടര്‍ന്നായിരുന്നു   ഇത്.   ഗ്യാസിന്റേയും   മണ്ണെണ്ണയുടേയും   സബ്സിഡി കുറച്ചു  കൊണ്ടു  വരുന്നതിന്  ഡീസലിന്‍റെ  കാര്യത്തില്‍  ഉപയോഗിച്ച  അതേരീതി  തുടരാന്‍  കേന്ദ്ര  സര്‍ക്കാര്‍  നേരത്തെ തീരുമാനിച്ചിരുന്നു.

2014ലാണ്  ഡീസലിന്‍റെ  വിലയില്‍  പ്രതിമാസം  50  പൈസ  ഉയര്‍ത്താന്‍  കേന്ദ്രസര്‍ക്കാര്‍  അനമതി  നല്‍കിയത്.  മുന്‍  യു. പി. എ സര്‍ക്കാരിന്റെ  തീരുമാനം  ഈ  സര്‍ക്കാരും  തുടരുകയായിരുന്നു.  മണ്ണെണ്ണയുടെ  കാര്യത്തില്‍  ഓരോ  രണ്ടാഴ്ച  കൂടുമ്ബോഴും പത്തുമാസത്തേക്ക്  വിലയില്‍  ലിറ്ററിന്  25  പൈസ  വീതം  വര്‍ധിപ്പിക്കാനും  എണ്ണക്കമ്ബനികള്‍ക്ക്  നേരത്തെ  സര്‍ക്കാര്‍  അനുമതി നല്‍കിയിരുന്നു.  അതേസമയം,  വ്യോമയാന  ഇന്ധനത്തിന്‍റെ  വിലയില്‍  3.7  ശതമാനം  കുറവ്  വരുത്തിയിട്ടുണ്ട്.  ഇതോടെ കിലോലിറ്ററിന്  48,379  രൂപയാണ്  ഡെല്‍ഹിയില്‍  വ്യോമ  ഇന്ധനത്തിന്‍റെ  വില.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*