Breaking News

മാപ്പിളപ്പാട്ട് പാടിയ പെണ്‍കുട്ടിയുടെ തട്ടത്തിനിടയിലൂടെ മുടി കണ്ടതിന് എതിരേ സൈബര്‍ സദാചാര മതമൗലീക വാദികള്‍!

mr-copy

 

 

 

 

 

സിനിമ താരങ്ങളായ നസ്റിയ നസീം, അന്‍സിബ, ആസിഫ് അലിയുടെ ഭാര്യ, ഐഎഎസ് ഉദ്യോഗസ്ഥ ഷൈനമോള്‍ തുടങ്ങി മുസ്ളീം നാമധാരികളായ പെണ്ണിനെ ഉപദേശിച്ച്‌ നന്നാക്കാനുള്ള സൈബര്‍ ആങ്ങളമാരുടെ ശ്രമം ഇപ്പോഴും തുടരുന്നു. ഇത്തവണ പക്ഷേ തട്ടമിടാത്തതല്ല, ഇട്ടതട്ടത്തിനിടയിലൂടെ ഇത്തിരി മുടി കണ്ടതിനും കൈകള്‍ കണ്ടതിനുമാണ് പുതിയ ഉപദേശ പൊങ്കാലയുമായി സൈബര്‍ മതമൊലീക വാദികള്‍ ഇറങ്ങിയിരിയ്ക്കുന്നത്. എഎസ് മീഡിയ ചാനലിലെ മാപ്പിളപ്പാട്ട് മത്സരാര്‍ത്ഥിയായ അസ്ന സലാഹുദ്ദീനെയാണ് ഇത്തവണ ഇവര്‍ മര്യാദ പഠിപ്പിക്കുന്നത്. ചാനലിന്റെ ഫേസ്ബുക്ക് പേജിലിട്ടിരിക്കുന്ന അസ്ന പാടുന്ന വീഡിയോയ്ക്ക് താഴെ കമന്റുകളായാണ് ഉപദേശം എല്ലാം എത്തിയിരിയ്ക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ നാശത്തിനായാണ് എല്ലാവരും അഭിനന്ദിയ്ക്കുന്നത്. നാളെ പടച്ച റബ്ബിന്റെ മുന്നില്‍ സാക്ഷി പറയേണ്ടുന്ന തെറ്റാണ് എല്ലാവരും ചെയ്യുന്നതെന്നാണ് ഒരു കമന്റ്. ആ കുട്ടി പാടിക്കോട്ടെ. വീടിന്റെ അകത്തളങ്ങളില്‍, എന്ന് ഒരു ‘ആങ്ങള’. വളരെ മനോഹരമായി പാടി പക്ഷേ അവളുടെ വസ്ത്രധാരണം വളരെ മോശം. തലമുടി കാണുന്നുണ്ട്. ദുനിയാവ് മാത്രം എന്നുള്ള ചിന്ത മാറണം പരലോകം ഉണ്ടെന്ന് വിശ്വസിക്കണം. അങ്ങനെയാണെങ്കില്‍ വസ്ത്രം നന്നാവും’ എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

muslim

 

 

 

 

 

 

 

 

 

‘സംഭവം ഉഷാറായിട്ടുണ്ട്, പക്ഷെ എല്ലാ ബഹുമാനത്തോടെയും പറയട്ടെ. ഇങ്ങനെയുള്ള മദ്ഹ് ഗാനം പാടുമ്ബോള്‍ തല മുഴുവന്‍ മറച്ചിരുന്നെങ്കില്‍ ഈ മദ്ഹ് ഗാനത്തിന് നല്‍കുന്ന ഒരു മര്യാദയാകുമായിരുന്നു’ എന്നുപോകുന്നു മറ്റൊരാളുടെ കമന്റ്. സ്ത്രീകള്‍ പാട്ടുപാടുന്ന കാലം വന്നാല്‍ നിങ്ങള്‍ ക്വിയാമത് നാള്‍ പ്രതീക്ഷിക്കുക. സൗന്ദര്യം അന്യരെ കാണിക്കാനുള്ളതല്ല. മാതാപിതാക്കളെ നാളെ പിടിച്ചു നിര്‍ത്തും ഓര്‍ക്കുക’ എന്നാണ് വേറൊരാളുടെ കമന്റ്. ഇത്തരം കമന്റുകള്‍ക്ക് ചിലര്‍ തകര്‍പ്പന്‍ മറുപടികളും പലരും നല്‍കി. ഒരു കുഞ്ഞിന്റെ കഴിവുകളെ വക വെയ്ക്കാതെ സൈബര്‍ അങ്ങളമാര്‍ നടത്തുന്ന ഈ ഉപദേശത്തിനെതിരെ സോഷ്യല്‍ മീഡിയ പ്രതികരിക്കണമെന്നനാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*