തമിഴകത്തു ജയയുടെ പിന്‍ഗാമി ശശികല തന്നെ..!

shashikala

 

 

 

 

 

 

തമിഴ്നാട്ടില്‍ ജയലളിതയുടെ പിന്‍ഗാമി ശശികല. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടു നേതാക്കള്‍ പോയസ് ഗാര്‍ഡനിലെത്തി ശശികലയെ കണ്ടു. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെത്തിയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ശശികലയോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നു ജയ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനനും, മുതിര്‍ന്ന നേതാവ് കെഇ സെങ്കോട്ടയ്യനും ചെന്നൈ മുന്‍ മേയര്‍ സൈദ എസ് ദുരൈസ്വാമിയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തി. ജയലളിതയെ പോലെ ശശികലയും പാര്‍ട്ടിയെ നയിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ജയലളിതയുടെ വിയോഗത്തോടെ പാര്‍ട്ടിയുടെ തലപ്പത്ത് ശശികല വരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രണ്ട് തവണ പോയസ് ഗാര്‍ഡനിലെത്തി ശശികലയുമായി ചര്‍ച്ച നടത്തിയതും ഇതിന് ബലമേകി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*