ശമ്പള പ്രതിസന്ധി; അര്‍ധനഗ്നരായി എന്‍ജിഒ അസോസിയേഷന്‍റെ പ്രതിഷേധം!

salary

 

 

 

 

 

ശമ്ബള പ്രതിസന്ധിയില്‍ പ്രതിഷേധിച്ചു തലസ്ഥാനത്ത് എന്‍ ജി ഓ അസോസിയേഷന്‍ ജില്ലാ ട്രഷറി മാര്‍ച്ച്‌ സംഘടിപ്പിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 500 ലേറെ ജീവനക്കാരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. തിരുവനന്തപുരം പ്രസ്ക്ലബിന് മുന്നില്‍ നിന്നും ഉച്ചയക്ക് 12 മണിയോടെയാണ് മാര്‍ച്ച്‌ ആരംഭിച്ചത്. പുരുഷന്മാരെല്ലാം അര്‍ധനഗ്നരായാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.ഒന്നാം തീയതി മുതല്‍ തന്നെ ട്രഷറികളിലൂടെയും ബാങ്കുകളിലൂടെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും പെന്‍ഷനും വിതരണം ചെയ്തു തുടങ്ങിയെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക ആര്‍.ബി.ഐയില്‍ നിന്നും ലഭിച്ചില്ല. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. ശമ്ബള വിതരണം തുടങ്ങി രണ്ടാം ദിവസവും ട്രഷറികള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*