ശമ്ബള പ്രശ്നം പരിഹരിക്കാഞ്ഞത് സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ച; ചെന്നിത്തല.!

chennithala

 

 

 

 

 

നോട്ട്  പിന്‍വലിക്കല്‍  മൂലം  സംസ്ഥാനത്തുണ്ടായ  പ്രതിസന്ധി  പരിഹരിക്കുന്നതില്‍  സംസ്ഥാന  സര്‍ക്കാര്‍  പരാജയപ്പെട്ടെന്ന് പ്രതിപക്ഷ  നേതാവ്  രമേശ്  ചെന്നിത്തല  ആരോപിച്ചു.  നോട്ട്  പ്രതിസന്ധി  കാരണം  ശമ്ബളവിതരണം  മുടങ്ങുമെന്ന  കാര്യം മുന്‍കൂട്ടി  കാണാനോ  അതിനനുസരിച്ച്‌  തയ്യാറെടുപ്പുക്കള്‍  നടത്താനോ  സംസ്ഥാന  സര്‍ക്കാരിന്  സാധിച്ചില്ല.  തമിഴ്നാടും ആന്ധ്രാപ്രദേശും  ഇക്കാര്യം  മുന്‍കൂട്ടി  കണ്ട്  ആര്‍ ബി ഐ യെ  സമീപിച്ചിരുന്നു.  അവര്‍ക്ക്  റിസര്‍വ്  ബാങ്ക്  പണം  എത്തിച്ചു  നല്‍കി. എന്നാല്‍  കേരള സര്‍ക്കാര്‍  ഇത്തരം  നടപടികള്‍  ഒന്നും  സ്വീകരിച്ചില്ല.  പ്രതിസന്ധിക്ക്  അനുസരിച്ച്‌  പ്രവര്‍ത്തിക്കാതെ  ധനമന്ത്രി തോമസ്  ഐസക്  റോഡ്  ഷോ  നടത്തുകയാണ്.  നിലവിലെ  അടിയന്തര സാഹചര്യം  കണക്കിലെടുത്ത്  ദുരന്ത നിവാരണ പാക്കേജ് പ്രഖ്യാപിക്കാന്‍  സര്‍ക്കാര്‍  തയ്യാറാകണമെന്നും  അദ്ദേഹം  ആവശ്യപ്പെട്ടു.   മോദി  നോട്ട്  പിന്‍വലിച്ചപ്പോള്‍  പിണറായി  അരി പിന്‍വലിച്ചുവെന്നും  ചെന്നിത്തല  കുറ്റപ്പെടുത്തി.  സംസ്ഥാനത്തെ  റേഷന്‍  സംവിധാനം  പാടെ  തകര്‍ന്നു.  ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  പോലും  മുന്‍ഗണനാ  ക്രമത്തില്‍  റേഷന്‍  കൊടുക്കാന്‍  പോലും  സര്‍ക്കാരിന്  സാധിച്ചില്ല.  അദ്ദേഹം കുറ്റപ്പെടുത്തി.  ഇക്കാര്യം  പ്രതിപക്ഷം  മുഖ്യമന്ത്രിയുടേയും  ഭക്ഷ്യമന്ത്രിയുടേയും  ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും  ഇതില്‍ നടപടിയൊന്നുമുണ്ടായില്ല്ന്നും  ചെന്നിത്തല  പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*