ശമ്പള പെന്‍ഷന്‍ വിതരണം ഇന്ന് വീണ്ടും പുനരാരംഭിക്കും!

rupee100ഒരു ദിവസത്തെ അവധിക്കു ശേഷം സംസ്ഥാനത്തെ ശമ്ബള പെന്‍ഷന്‍ വിതരണം ഇന്ന് പുനരാരംഭിക്കും. ശനിയാഴ്ച പെന്‍ഷന്‍കാരും ശമ്ബളക്കാരും പ്രതീക്ഷിച്ചത്ര എത്താതിരുന്നതിനാല്‍ ഇന്ന് കൂടുതല്‍ പേര്‍ പണം പിന്‍വലിക്കാന്‍ എത്തുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. ട്രഷറികള്‍ക്ക് 150 കോടിയോളം വേണ്ടിവരുമെന്നാണ് പ്രതീക്ഷ. 20 കോടി രൂപയോളം കഴിഞ്ഞ ദിവസത്തെ ബാലന്‍സ് ട്രഷറികളില്‍ ഉണ്ട്. ശമ്ബളക്കാര്‍ കൂടുതലും ബാങ്ക് അക്കൗണ്ടു വഴി വാങ്ങുന്നവര്‍ ആയതിനാല്‍ അതിന് ആനുപാതികമായ ധനം ബാങ്കുകള്‍ക്കും വേണ്ടിവന്നേക്കും. ബാങ്കുകളിലും ഇന്ന് തിരക്ക് കൂടാനാണ് സാധ്യത. കഴിഞ്ഞ പ്രവര്‍ത്തി ദിവസങ്ങളിലും ബാങ്കുകളിലും ട്രഷറികളിലും വന്‍ തിരക്കായിരുന്ന അനുഭവപ്പെട്ടത്. ട്രഷറികളില്‍ ആവശ്യമായ പണം എത്താതായതിനെ തുടര്‍ന്ന് ഇടപാടുകള്‍ മുടങ്ങിയിരുന്നു. അതേ സമയം കേരളത്തിലെ പ്രതിസന്ധിക്ക് കാരണക്കാരന്‍ ധനമന്ത്രി തോമസ് ഐസക്കാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. ട്രഷറികളില്‍ കയറിയിറങ്ങിയുള്ള റോഡ് ഷോ തോമസ് ഐസക് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും നോട്ട് പ്രതിന്ധി ഉണ്ടാവുമെന്നും ശമ്ബള വിതരണം മുടങ്ങുമെന്നുമുള്ള കാര്യം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് ശക്തമായ മറുപടിയുമായി ഐസക് രംഗത്തെത്തുകയും ചെയ്തു. നോട്ട് നിരോധനം എന്താണെന്ന് ചെന്നിത്തല തന്നെ പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ ഐസക് കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും അപ്രസക്തമാകുന്നതിന്റെ ജാള്യത മറയ്ക്കാനാണ് ചെന്നിത്തല അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഐസക് പറഞ്ഞു. നോട്ട് നിരോധനത്തില്‍ കേന്ദ്രത്തിന് എതിരെ സമരം ചെയ്യുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ആ നടപടിയെ ന്യായീകരിക്കുകയാണെന്നും ഐസക് അഭിപ്രായപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*