20-കാരനായ ഫുട്ബോള്‍ താരത്തെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്ന് സുന്ദരികള്‍ പിടിയില്‍

rap

 

 

 

 

കുംബ്രിയയിലെ ബാരോ ഇന്‍ ഫൂണ്‍സില്‍നിന്നുള്ള മൂന്ന് യുവതികളാണ് 20-കാരനായ ഫുട്ബോള്‍ താരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യപിപ്പിച്ച്‌ അബോധാവസ്ഥയിലാക്കിയശേഷം ക്രൂരമായി പീഡിപ്പിച്ചത്. യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ മൂവര്‍സംഘം അവന് മദ്യം കൊടുത്തു. യുവാവിന് മുന്നില്‍ പ്രകോപനപരമായി നൃത്തം വെക്കുകയും അവന്റെ മുടിമുറിക്കുകയും നഗ്നനാക്കിയശേഷം ശരീരത്തിലുടനീളം പച്ചക്കറി അരിഞ്ഞുവെക്കുകയും ചെയ്തു. ഇതിനുശേഷമായിരുന്നു കൂട്ടബലാല്‍സംഗം. സംഭവത്തില്‍ കുറ്റം സമിതിച്ച ബ്രോഗണ്‍ ഗില്ലാര്‍ഡ് (26), പെയ്ജ് കണ്ണിങ്ങാം (22), ഷാനോണ്‍ ജോണ്‍സ് (20) എന്നിവരെ കോടതി കുറ്റക്കാരെന്ന് വിധിച്ചു. ലൈംഗികമായി ആക്രമിക്കുകയെന്നതിനെക്കാള്‍ യുവാവിനെ അപമാനിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചു. 2015 നവംബര്‍ 29-നായിരുന്നു സംഭവം. ഇവര്‍ തങ്ങളുടെ ചെയ്തികള്‍ വീഡിയോയില്‍ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ വീഡിയോ പരിശോധിച്ച പ്രീസ്റ്റണ്‍ ക്രൗണ്‍ കോടതി, എല്ലാത്തിനും നേതൃത്വം നല്‍കിയത് ഗില്ലാര്‍ഡാണെന്നും കണ്ടെത്തി. മൂവരെയും ജാമ്യത്തില്‍വിട്ട കോടതി, അവരെ സെക്സ് ഒഫന്‍ഡേഴ്സിന്റെ പട്ടികയില്‍പ്പെടുത്തി. ഇവര്‍ക്കുള്ള ശിക്ഷ അടുത്തുതന്നെ വിധിക്കും. അടുത്തുള്ള പബ്ബിനടുത്തുനിന്നാണ് യുവാവിനെ ഇവര്‍ തട്ടിയെടുത്തത്.. പബ്ബില്‍നിന്ന് നന്നായി മദ്യപിപ്പിച്ചശേഷം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് കോടതിയില്‍ വിചാരണയ്ക്കിടെ യുവാവിന്റെ അമ്മ പറഞ്ഞു. ഇവര്‍ ആരാണെന്ന് യുവാവിന് അറിയാമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. യുവാവിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വോഡ്ക നല്‍കി പൂസ്സാക്കിയശേഷം മകനെ ഉപദ്രവിക്കുകയായിരുന്നുവെന്നും അവര്‍ കോടതിയെ അറിയിച്ചു. വിചാരണ വേളയില്‍ യുവാവ് കോടതിയില്‍ ഹാജരായിരുന്നില്ല. യുവതികള്‍ പകര്‍ത്തിയ വീഡിയോ കോടതി തെളിവായി സ്വീകരിക്കുകായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*