Breaking News

രജനീകാന്ത് ലൊക്കേഷനില്‍ കുഴഞ്ഞു വീണു!

rajnikanth-soundarya-ar-rahman-dr-j-murali

 

 

 

 

 

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. എന്തിരന്റെ രണ്ടാം ഭാഗമായ 2.0ന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചെന്നൈ നഗരത്തില്‍ നിന്ന് മാറിയുള്ള ലൊക്കേഷനില്‍ രജനീകാന്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഇടത് കാലിന് ചെറിയ പരുക്കേറ്റ താരത്തെ കേളാമ്ബാക്കത്തിന് സമീപത്തെ ചെട്ടിനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.45ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനീകാന്ത് ഒരു മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

rajini-story_647_121915122400

 

 

 

 

 

400 കോടി രൂപ ബഡ്ജറ്റിലാണ് 2.0 നിര്‍മ്മിക്കുന്നത്. ആമി ജാക്സനാണ് രജനീകാന്തിന്റെ നായിക. ബോളിവുഡ് താരം അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. എ.ആര്‍ റഹ്നഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*