‘വര്‍ഷങ്ങള്‍ നീണ്ട ക്യൂ’ അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു: പ്രധാനമന്ത്രി!

pm-modi-pti_650x400_81480079253

 

 

 

 

 

 

ജനങ്ങള്‍  ഇപ്പോള്‍  അനുഭവിക്കുന്ന  ബുദ്ധിമുട്ട്  50  ദിവസത്തിനുള്ളില്‍  അവസാനിക്കുമെന്ന മുന്‍  പ്രഖ്യാപനം  ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി  നരേന്ദ്ര  മോദി.  21-ാം നൂറ്റാണ്ടില്‍  രാജ്യം  ഡിജിറ്റല്‍  ഇന്ത്യയാകാന്‍  തയാറെടുത്തു  കഴിഞ്ഞു.  ജനങ്ങളുടെ ഇപ്പോഴത്തെ  കഠിനാധ്വാനവും  ത്യാഗവും  വെറുതെയാക്കില്ല.  കഴിഞ്ഞ  70  വര്‍ഷമായി  നിങ്ങള്‍  അവശ്യസാധനങ്ങള്‍ക്കായി  ക്യൂ  നില്‍ക്കുകയാണ്.  ഈ  ‘നീണ്ട ക്യൂ’  അവസാനിപ്പിക്കാന്‍  സമയമായിരിക്കുന്നു.  ഇപ്പോള്‍  ബാങ്കുകള്‍ക്കും  എടിഎമ്മുകള്‍ക്കും  മുന്നില്‍  നിങ്ങള്‍  നില്‍ക്കുന്ന  ക്യൂ  അവസാനത്തെ  ക്യൂ  ആകും.  ഉത്തര്‍പ്രദേശിലെ  മൊറാദാബാദില്‍  സംഘടിപ്പിച്ച   റാലിക്കിടെ  പ്രധാനമന്ത്രി  പറഞ്ഞു. ഇപ്പോള്‍  ബാങ്ക്  നിങ്ങളുടെ  മൊബൈലില്‍  ആണെന്നു  പറഞ്ഞ  മോദി, കറന്‍സി  രഹിത  ഇടപാടുകള്‍ക്ക്  ജനങ്ങള്‍  തയാറാകണമെന്നും  ആവശ്യപ്പെട്ടു.  ജനങ്ങളാണ്  തന്റെ  ഹൈക്കമാന്‍ഡെന്ന് വ്യക്തമാക്കിയാണ്  മോദി  പ്രസംഗം  ആരംഭിച്ചത്.  എന്തുകൊണ്ട്  എനിക്ക്  അഴിമതിക്കെതിരെ  പോരാടിക്കൂടാ? അഴിമതിക്കെതിരെ  പ്രവര്‍ത്തിക്കുന്നത്  ഒരു  കുറ്റമാണോ?  ചിലയാളുകള്‍  എന്റെ  പ്രവര്‍ത്തിയെ  തെറ്റെന്നു  വിളിക്കുന്നത് എന്തിനാണ് ?-  മോദി  ചോദിച്ചു.  രാജ്യത്തിനകത്തുള്ളവരില്‍  ചിലര്‍  തന്നെ  എന്നെ  കുറ്റപ്പെടുത്തുന്നു.  അഴിമതി  നമ്മള്‍ ഇല്ലാതാക്കും.  ബിജെപിക്ക്  ജനങ്ങളെ  സേവിക്കാന്‍  അവസരം  ലഭിച്ചാല്‍  ഞങ്ങളുടെ  നേതാക്കള്‍  വികസനത്തിന്റെ  വഴിയാണ് തേടുകയെന്നും  അദ്ദേഹം  പറഞ്ഞു.  മൊറാര്‍ദാബാദിലെ  1,000  ത്തില്‍  അധികം  ഗ്രാമങ്ങളില്‍  ഇപ്പോഴും  വൈദ്യുതിയില്ല.  അവര്‍  ഇപ്പോഴും  18-ാം  നൂറ്റാണ്ടില്‍  ജീവിക്കാന്‍  നിര്‍ബന്ധിക്കപ്പെടുന്നു.  ഉത്തര്‍പ്രദേശിലെ  ദാരിദ്ര്യ പ്രശ്നങ്ങള്‍  ഇല്ലാതാക്കുകയാണ്  ലക്ഷ്യമെന്നും  മോദി  പറഞ്ഞു.  ജന്‍ധന്‍  അക്കൗണ്ട്  ചില  കള്ളപ്പണക്കാര്‍  ദുരുപയോഗം ചെയ്യുന്നുണ്ട്.  ഇതിനെതിരെ  കര്‍ശന  നടപടിയുണ്ടാകുമെന്നും  പ്രധാനമന്ത്രി  മുന്നറിയിപ്പ്  നല്‍കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*