രാഷ്ട്രീയ പാര്‍ട്ടികളുടെ ബാങ്ക് നിക്ഷേപങ്ങള്‍ അന്വേഷിക്കണം; കെജ്രിവാള്‍!

arvind-kejriwal-1

 

 

 

 

 

 

രാഷ്ട്രീയ പാര്‍ട്ടികളുടെ ബാങ്ക് നിക്ഷേപങ്ങള്‍ അന്വേഷിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് വരുമാന നികുതി ഏര്‍പ്പെടുത്തില്ലെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെ പാര്‍ട്ടികളുടെ ഫണ്ടിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ കമ്മിഷനെ നിയമിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് അദ്ഹിയയാണ് പഴയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വരുമാന നികുതിയില്‍നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്.രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ക്കു മാത്രമേ ഇതു ബാധകമാകുകയുള്ളു.  1961ലെ വരുമാന നികുതി ചട്ടത്തിന്റെ 13എ വകുപ്പ് രാഷട്രീയ പാര്‍ട്ടികളുടെ വരുമാനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യക്തികളുടെ പേരിലാണ് ഇതെങ്കില്‍ ഇളവു ബാധകമാകില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*