Breaking News

അന്ധര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയാനാകുന്നില്ല: വിശദീകരണം തേടി കോടതി!

 

blind

 

 

 

 

 

നോട്ടുകള്‍ തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന പരാതിയില്‍ മുബൈ ഹൈക്കോടതി റിസര്‍വ് ബാങ്കിനോട് വിശദീകരണം തേടി. സമീപവര്‍ഷങ്ങളില്‍ ഇറക്കിയ നോട്ടുകളും നാണയത്തുട്ടുകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് അന്ധരുടെ പരാതി. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡാണ് ഹര്‍ജി നല്‍കിയത്. ആറാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. പുതുതായി നോട്ടുകളും നാണയങ്ങളും പുറത്തിറക്കുമ്ബോള്‍ അന്ധര്‍ക്ക് കൂടി തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ അതിന്റെ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുമ്ബ് ഇറക്കിയിരുന്ന നാണങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നതായി അവര്‍ പറയുന്നു.  100 ന്റെ നോട്ടിലും നാണയത്തുട്ടുകളിലും കാഴ്ചയില്ലാത്തവര്‍ക്ക് തിരിച്ചറിയാനുള്ള മാര്‍ഗങ്ങളില്ലെന്നും അവര്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*