Breaking News

വടക്കേ ഇന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്; വാഹനാപകടങ്ങളില്‍ മൂന്നു മരണം!

01fog2

 

 

 

 

 

 

ഡല്‍ഹിയടക്കമുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. ഡല്‍ഹി യമുന എക്സ്പ്രസ് പാതയില്‍ 12 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇവിടെ ഒരാളാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ ഓട്ടോയും ട്രക്കും കൂട്ടിയിടിച്ചാണ് രണ്ടു പേര്‍ മരിച്ചത്. വഴിയിലെ ദൃശ്യങ്ങളടക്കം കാണാന്‍ സാധിക്കാത്ത സ്ഥിതിയാണ് തുടരുന്നത്. മൂടല്‍ മഞ്ഞ് കര-വ്യോമ-ട്രെയിന്‍ ഗതാഗതങ്ങളെയടക്കം ബാധിച്ചു.

01fog5

 

 

 

 

 

50 മീറ്റര്‍ ദൂരക്കാഴ്ച മാത്രമാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. 12 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ഏഴു വിമാനങ്ങള്‍ റദ്ദാക്കി. രാവിലെ മാത്രം നാലോളം വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. കനത്ത മഞ്ഞിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ സര്‍വീസുകള്‍ വൈകുന്നതിനു സാധ്യതയുള്ളതായി ജെറ്റ് എയര്‍വെയ്സ് ട്വീറ്റ് ചെയ്തു. ബുധനാഴ്ച മാത്രം 60 വിമാന സര്‍വീസുകളെ മഞ്ഞുമൂലമുള്ള പ്രശ്നങ്ങള്‍ ബാധിച്ചിരുന്നതായി പിടിഐ റിപ്പോര്‍ട്ടു ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*