വൈദ്യുതിയും മൊബൈല്‍ നെറ്റ്വര്‍ക്കുമില്ലാത്ത സാധാരണ കച്ചവടക്കാര്‍ എങ്ങനെ ഡിജിറ്റലാകാണാം?

airport

 

 

 

 

 

ഇന്ത്യയില്‍ പൊടുന്നനെ 1000, 500 നോട്ടുനിരോധിച്ചതിനുള്ള കാരണങ്ങള്‍ വ്യക്തമാകാനാകാതെ കേന്ദ്ര സര്‍ക്കാര്‍ കുഴങ്ങുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ ബിജെപി എംപിമാര്‍ക്കിടയില്‍ എതിരഭിപ്രായം. നോട്ടുപിന്‍വലിച്ച സര്‍ക്കാരിന്റെ തീരുമാനത്തില്‍ മതിപ്പ് കുറഞ്ഞ വരുന്നതായാണ് ബിജെപി എംപിമാര്‍ തന്നെ അഭിപ്രായപ്പെടുന്നത്. പേരു വെളിപ്പെടുത്താതെ അഞ്ച് ബിജെപി എംപിമാര്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തോടാണ് ഭിന്നത തുറന്നു സമ്മതിച്ചത്. തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമടങ്ങുന്ന സാധാരണക്കാരെ തീരുമാനം ബാധിച്ചതായി എംപിമാര്‍ പറയുന്നു. നോട്ടുനിരോധനത്തിന്റെ ലക്ഷ്യം ഡിജിറ്റല്‍ ഇക്കോണമിയാണെന്നാണ് പുതിയ അവകാശവാദം, വൈദ്യുതിയും മൊബൈല്‍ നെറ്റ്വര്‍ക്കുമില്ലാത്ത സാധാരണ കച്ചവടക്കാരോട് എങ്ങനെ ഡിജിറ്റലാകണമെന്നാണ് പറയുന്നത് ? ഒരു എംപി ചോദിച്ചു.

നോട്ടുനിരോധനം കൊണ്ട് വിചാരിച്ച ഫലം പ്രതീക്ഷിക്കുന്നില്ലെന്ന് ബീഹാറില്‍ നിന്നുള്ള ഒരു മുതിര്‍ന്ന എംപി അഭിപ്രായപ്പെട്ടു. നോട്ടു നിരോധനത്തിന്റെ അനന്തര ഫലത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ മോഡിജിക്ക് മാത്രമേ അറിയാന്‍ കഴിയൂ എന്നാണ് ഒരു എംപി അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നും നോട്ടുനിരോധനത്തിനെതിരെ എതിരഭിപ്രായം ഉയരുന്നുണ്ടെന്നാണ് ബിജെപി കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കള്ളപ്പണ വേട്ടയായിരുന്നു നോട്ടുനിരോധനത്തിനുള്ള കാരണമായി സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീടത് ക്യാഷ്ലെസ് ഇക്കോണമിയും ഡിജിറ്റല്‍ ട്രാന്‍സാക്ഷനുമായി മാറ്റി പറയുന്ന സ്ഥിതിയാണുള്ളത്. അതേ സമയം നോട്ടു നിരോധിച്ച്‌ ഒരുമാസം കഴിഞ്ഞിട്ടും പണം ലഭിയ്ക്കാതെ രാജ്യത്ത് ആകമാനം ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. ബാങ്കുകളില്‍ ഇപ്പോഴും നീണ്ട ക്യൂ തന്നെയാണ്. സാധാരണക്കാരന് 24000 രൂപ മാത്രം ഒരാഴ്ച നല്‍കുമ്ബോള്‍ ഗ്രാമപ്രദേശങ്ങളിലെ പല ബാങ്കുകളിലും ബിജെപി നേതാക്കള്‍ നേരിട്ടെത്തി ബാങ്ക് മാനേജര്‍മാര്‍ മുഖേന വട്ടിപ്പലിശക്കാര്‍ക്കും ബ്ലേഡുകാര്‍ക്കും കെട്ടുകണക്കിന് നോട്ടുകള്‍ നേടിക്കൊടുക്കുന്നതും സര്‍വ്വസാധാരണമായിരിയ്ക്കുകയാണ്. സാധാരണക്കാരന്‍ ക്യൂ നിന്ന് 2000 എടുക്കുമ്ബോഴാണ് ബിജെപി നേതാക്കളുടെ ഒത്താശയോടെ ചില ബാങ്ക് മാനേജരന്‍മാരുടെ കള്ളക്കളി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*