നയന്‍താരയുടെ വിവാഹം കഴിഞ്ഞു; തമിഴ് മാധ്യമങ്ങള്‍.!

 

 

 

 

 

തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ വിവാഹം കഴിഞ്ഞെന്ന റിപ്പോര്‍ട്ടുകളുമായി തമിഴ് മാധ്യമങ്ങള്‍. രണ്ടുമാസം മുമ്ബു സംവിധായകന്‍ വിഘ്നേഷ് ശിവയുമായുള്ള വിവാഹം കഴിഞ്ഞെന്നും ഇരുവരും ഇപ്പോള്‍ ചെന്നൈ എഴുംപുരിലെ വീട്ടിലാണു താമസമെന്നുമാണു മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത മാസങ്ങള്‍ക്കു മുമ്ബു വന്നിരുന്നു.

 

 

 

 

 

 

വാര്‍ത്ത ഇരുവരും നിഷേധിച്ചെങ്കിലും പലവേദികളിലും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതു സംശയം വര്‍ധിപ്പിച്ചിരുന്നു. അതിനിടയിലാണ് ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത വരുന്നത്. ഇരുവരും ഒന്നിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്ക് വഴി നയന്‍താര പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നിലവില്‍ തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണു നയന്‍സ്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയും.

 

 

 

 

 

ഈ പദവികള്‍ നഷ്ടപ്പെടാതിരിക്കാനാണു വിവാഹക്കാര്യം രഹസ്യമാക്കി വച്ചിരിക്കുന്നതെന്നാണു ഗോസിപ്പ് മാധ്യമങ്ങള്‍ എ!ഴുതിപ്പിടിപ്പിക്കുന്നത്. അടുത്തകാലത്തായി നിരവധി ചിത്രങ്ങളിലേക്കുള്ള ഓഫറുകള്‍ നയന്‍സ് നിരസിച്ചിരുന്നു. നായികാപ്രാധാന്യമുള്ള റോളുകള്‍ മാത്രമാണ് നയന്‍സ് ഇപ്പോള്‍ സ്വീകരിക്കുന്നത്. വിഘേനേഷ് ശിവ സൂര്യയെ നായകനാക്കി പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*