Breaking News

നോട്ട് അസാധുവാക്കല്‍; വിമര്‍ശിച്ച മന്‍മോഹന്‍ സിങ്ങിനെതിരെ ബിജെപി!

manmohan-singh-was-a-better-finance-minister-than-pm-bjp_270713054345

 

 

 

 

 

 

കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കിയ നടപടിയെ വിമര്‍ശിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ ബിജെപി രംഗത്ത് . മന്‍മോഹന്‍ പരാജയപ്പെട്ട നേതാവാണെന്നും, അഴിമതി ഭരണത്തിന് നേതൃത്വം നല്‍കിയ മന്‍മോഹന്‍ കേന്ദ്രത്തിന്റെ നടപടിയെ വിമര്‍ശിക്കുന്നതിലൂടെ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും ബിജെപി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന്റെ വിമര്‍ശനത്തിന് മൂല്യം നല്‍കുന്നില്ല. കാരണം അദ്ദേഹം പരാജയപ്പെട്ട നേതാവാണെന്നും മുരളീധര്‍ റാവു ആരോപിച്ചു. എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നിലുള്ള നീണ്ട നിര ഡിസംബര്‍ 30 ന് അവസാനിക്കുമോ എന്ന ചോദ്യത്തോട് ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി അങ്ങനെയാണ് പറഞ്ഞത്, ചിലപ്പോള്‍ കൂടുതല്‍ സമയമെടുത്തേക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*