Breaking News

മമ്മൂട്ടിയുടെ സ്റ്റണ്ട് കണ്ട് ആര്യ ഞെട്ടിയെന്ന്…!

15-1479211938-mammoottyinthegreatfather

 

 

 

 

 

 

 

സ്റ്റണ്ട് കൊണ്ടും ഫിറ്റ്നസ് കൊണ്ടും ടോളിവുഡിനെ അത്ഭുതപ്പെടുത്തുന്ന താരമാണ് ആര്യ. ഡ്യൂപ്പില്ലാത്ത സ്റ്റണ്ട് കൊണ്ട് ഈ ആര്യയെയും ഞെട്ടിച്ച ഒരാളുണ്ട്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. ഹനീഫ് അദേനിയുടെ ഗ്രേറ്റ്ഫാദര്‍ എന്ന ചിത്രത്തിലാണ് ഡ്യൂപ്പില്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് മമ്മൂട്ടി ആര്യയെ അതിശയിപ്പിച്ചത്. ചിത്രത്തില്‍ ആന്‍ഡ്ര്യൂസ് ഈപ്പന്‍ എന്ന അന്വേഷണോദ്യോഗസ്ഥന്റെ വേഷം ചെയ്യുന്ന ആര്യ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. നൂറ്കണക്കിന് സിനിമകള്‍ ചെയ്ത ഒരു വന്‍ താരമാണ് മമ്മൂട്ടി. ഞാന്‍ ആദ്യമേ ശ്രദ്ധിച്ച ഒരു കാര്യം അദ്ദേഹത്തില്‍ നിന്ന് പ്രസരിക്കുന്ന ഊര്‍ജവും അദ്ദേഹത്തിന്റെ ആരോഗ്യവുമാണ്. ഞങ്ങള്‍ താമസിക്കുന്ന വാഗമണില്‍ നിന്ന് ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് രണ്ടര മണിക്കൂര്‍ ദൂരമുണ്ട്. നന്നായി വ്യായാമം ചെയ്താണ് അദ്ദേഹം എല്ലാ ദിവസവും ലൊക്കേഷനിലേയ്ക്ക് വരാറുള്ളത്. ഇതുവഴി നേടിയെടുക്കുന്ന ഫിറ്റ്നസ് കൊണ്ടാണ് അദ്ദേഹത്തിന് ആക്ഷന്‍ സീനുകളൊക്കെ അനായാസം ചെയ്യാനാകുന്നത്. ഈ സീനുകളൊക്കെ അദ്ദേഹം ചെയ്യുന്നതാവട്ടെ ഡ്യൂപ്പില്ലാതെ തനിച്ചാണ് താനും.

arya

 

 

 

 

 

റോപ്പ് സ്റ്റണ്ടിന്റെ സമയത്ത് എനിക്ക് തന്നെ ക്ഷമ കെടാറണ്ടായിരുന്നു. ശരീരത്തിന് ഒരുപാട് ആയാസമുണ്ടാക്കുന്നതാണ് ഈ അഭിനയം. എന്നാല്‍, മമ്മൂട്ടി അത് അനായാസമായാണ് ചെയ്തത്. അതും ഈ പ്രായത്തില്‍. എടുത്തുപറയേണ്ടതായിരുന്നുവ വാഗമണില്‍ വച്ച്‌ ചിത്രീകരിച്ച ക്ലൈമാക്സ് രംഗം. ഒരു പ്രത്യേക സ്റ്റണ്ട് രംഗം അദ്ദേഹം ഒരുപാട് തവണ പരിശീലിക്കുന്നത് ഞാന്‍ കണ്ടു. ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിക്കാന്‍ സമ്മതിക്കാതെ അത് ശരിയാകുംവരെ അദ്ദേഹം ചെയ്തുകൊണ്ടിരുന്നു. കൈകള്‍ പിറകില്‍ കെട്ടിയനിലയിലായിരുന്നു അദ്ദേഹം. ഇതുമായി ചാടി പെട്ടന്ന് കൈകള്‍ മുന്നിലെത്തിക്കണം. ശരിക്കും പറഞ്ഞാല്‍ ജാക്കി ചാനിന്റെ മാതൃകയിലുള്ള ഒരു സ്റ്റണ്ട്. മമ്മൂട്ടി ഈ സ്റ്റണ്ട് ചെയ്യുന്നത് അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിനിന്നത്-ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായ ആര്യ പറഞ്ഞു. ആന്‍ഡ്രൂസ് നൈനാന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് നിര്‍മാതാക്കള്‍. സ്നേഹയാണ് ചിത്രത്തിലെ നായിക. ക്രിസ്മസ് റിലീസായി ചിത്രം തിയ്യറ്ററുകളിലെത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*