ഉപ്പും മുളകും സീരിയല്‍ നായിക നിഷ വെളിപ്പെടുത്തുന്നു തന്‍റെ ജീവിതത്തെ കുറിച്ച്.!

12112-10837-nisha-sarangh-malayalam-film-actress-profile-and-biography

 

 

 

 

 

 

 

ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരമ്ബരയായ ഉപ്പും മുളകിലെ നീലുവിനെ അറിയാത്തവരായി ആരുമില്ല. ആ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ നിഷയും ഇപ്പോള്‍ ഹാപ്പിയാണ്. അഭിനയ ജീവിതത്തില്‍ അനവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ടെങ്കിലും ഉപ്പും മുളകും സമ്മാനിച്ചത് സമാനതകളില്ലാത്ത അനുഭവം. രണ്ട് പെണ്‍മക്കളാണ് നിഷയ്ക്ക്. സീരിയലിലെ നാല് പേരും ചേര്‍ത്ത് ഇപ്പോള്‍ ആറ് മക്കളുണ്ടെന്ന് നിഷ പറയുന്നു. ലിവിംഗ് ടുഗദറിലാണ് നിഷയും ഭര്‍ത്താവും ജീവിച്ചത്. നിയമപരമായി വിവാഹം കഴിച്ചില്ല. രണ്ട് മക്കളുണ്ടായിട്ടും കുടുംബ ജീവിതം സമാധാനപരമായിരുന്നില്ല. ഒടുവില്‍ അയാളെ ഉപേക്ഷിക്കേണ്ടി വന്നു. രണ്ട് മക്കളെയും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വളരെയധികം ബുദ്ധിമുട്ടി. uppum

 

 

 

 

 

ഭക്ഷണത്തിന് പോലും വക കണ്ടെത്താന്‍ വിഷമിച്ചിരുന്നു. ആ സമയത്ത് കൃഷ്ണനോടുള്ള ഭക്തി മാത്രമായിരുന്നു ആശ്രയം. എന്റെ കഷ്ടപ്പാടുകളെല്ലാം സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ആ പ്രാര്‍ത്ഥന കണ്ണന്‍ കാണാതിരുന്നില്ല. ഭര്‍ത്താവ് പോലും തുണയില്ലാതിരുന്ന അവസരങ്ങളില്‍ ഗുരുവായൂരപ്പന്‍ എന്നെ സഹായിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് കാഴ്ച്ച, യെസ് യുവര്‍ ഓണര്‍, പോത്തന്‍വാവ, മൈ ബോസ് തുടങ്ങിയ സിനിമകളിലും പിന്നീട് അടുക്കളപ്പുറം, ഉപ്പും മുളകും എന്നീ സീരിയലുകളിലും അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അവസരങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ സ്വാഭാവികമായും ജീവിതനിലവാരവും ഉയര്‍ന്നു. സ്വന്തമായിയി വീടും കാറും ഒക്കെ വാങ്ങി. എന്നാല്‍ ഇക്കൂട്ടത്തില്‍ മാറ്റമില്ലാത്ത ഒന്നുണ്ട്, അവസരങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് നടത്തിയിരുന്ന കുടംപുളി, തേയില വില്‍പ്പന. അത് ഇപ്പോഴും തുടരുന്നു. സീരിയലും ഉപ്പും മുളകും ഇല്ലേലും എനിക്ക് ജീവിക്കണമല്ലോ’ എന്നും നിഷ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*