Breaking News

2016ലെ മികച്ച പ്ലേമേക്കറായി ലയണല്‍ മെസ്സി..!

 

 

 

 

 

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍, ഹിസ്റ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്സിന്റെ 2016ലെ ഏറ്റവും മികച്ച പ്ലേമേക്കറായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്ക്. തുടര്‍ച്ചയായി രണ്ടാം തവണയാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കുന്നത്. സ്പാനിഷ് താരവും ബാഴ്സലോണയിലെ സഹതാരവുമായ ആന്ദ്രെ ഇനിയെസ്റ്റയെയും റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ താരം ടോണി ക്രൂസിനെയും പിന്തള്ളിയാണ് മെസ്സി ഒന്നാമതെത്തിയത്. വോട്ടെടുപ്പില്‍ മെസ്സി 172 പോയിന്റ് നേടിയപ്പോള്‍ ഇനിയെസ്റ്റക്ക് 66 പോയിന്റും ടോണി ക്രൂസിന് 45 പോയിന്റുമാണ് ലഭിച്ചത്. മൂന്നു പോയിന്റുമായി ബ്രസീല്‍ താരം നെയ്മര്‍ 12ാം സ്ഥാനത്തെത്തിയപ്പോള്‍ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് ആദ്യ പതിനഞ്ചില്‍ ഇടം കണ്ടെത്താനായില്ല. 2006ലാണ് ഐ.എഫ്.എഫ്.എച്ച്‌.എസ് ഈ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. നിലവില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായ ഫ്രഞ്ച് താരം സിനദിന്‍ സിദാനാണ് ആദ്യ പുരസ്കാരം ലഭിച്ചത്. 2007ല്‍ ബ്രസീല്‍ താരം കക്ക മികച്ച പ്ലേമേക്കറായി. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 56 രാജ്യങ്ങളിലെ വോട്ടുകളിലൂടെയാണ് ജേതാവിനെ തെരഞ്ഞെടുക്കുക.

ആദ്യ പതിനഞ്ചു സ്ഥാനങ്ങളിലെത്തിയവര്‍

#1 Lionel Messi (ARG/FC Barcelona) – 172 points
#2 Andrés Iniesta (Spain/FC Barcelona) – 66
#3 Toni Kroos (GER/Real Madrid CF) – 45
#4 Mesut Özil (GER/Arsenal FC) – 39
#5 Riyad Mahrez (ALG/Leicester City FC) – 36
#5 Luka Modric (CRO/Real Madrid CF) – 36
#7 Kevin De Bruyne (BEL/Manchester City FC) – 31
#8 Paul Pogba (FRA/Juventus/Manchester United) – 26
#9 Eden Hazard (BEL/Chelsea FC) – 14
#10 Dimitri Payet (FRA/West Ham United) 8
#11 David Silva (Spain/Manchester City) – 5
#12 Neymar (Brasil/FC Barcelona) – 3
#13 Marek Hamsik (Slovakia/Nápoles) – 3
#14 Thiago Alcántara (Spain/FC Bayern) – 1
#15 Javier Pastore (ARG/PSG) – 1

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*