യുവാവിനെ വെട്ടിയ ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളെ പിടിക്കാന്‍ ഗുണ്ടാവിരുദ്ധ സ്ക്വാഡ്!

കുടുംബത്തിനൊപ്പം യാത്രചെയ്ത യുവാവിനെ പട്ടാപ്പകല്‍ വെട്ടിവീഴ്ത്തിയ കേസിലെ പ്രതികളെ പിടിക്കാന്‍ ഗുണ്ടാ വിരുദ്ധ സ്ക്വാഡ്. റേഞ്ച് ഐജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം. ഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും പ്രതികളെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയിരുന്നില്ല. ശരീരമാസകലം പരുക്കേറ്റ യുവാവ് ചികില്‍സയിലാണ്. നാടിനെ ഞെട്ടിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസാണ് പുറത്തുവിട്ടത്. വല്ലാര്‍പാടം സ്വദേശി നിഖില്‍ ജോസ് എന്ന യുവാവിനു നേരെയാണ് ആക്രമണം നടന്നത്. ഭാര്യയും ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുമൊത്ത് ജീപ്പില്‍ വരുമ്ബോള്‍ പിന്നാലെയെത്തിയ ബൈക്കിന് കടന്നുപോകാന്‍ വഴി കൊടുത്തില്ല എന്നതാണ് അക്രമികള്‍ ആരോപിച്ച കുറ്റം. കൊച്ചി എടവനക്കാട്ടെ പെട്രോള്‍ പമ്ബിലേക്ക് ഇന്ധനം നിറയ്ക്കാന്‍ വാഹനം കയറ്റിയതിനു പിന്നാലെ ബൈക്കിലെത്തിയ സംഘം ആക്രമണം തുടങ്ങി.

 

 

 

 

ജീപ്പിന് പിന്നിലിരുന്ന യുവാവിന് നേരെയായിരുന്നു ആദ്യം. രക്ഷിക്കാന്‍ നിഖില്‍ ഇടപെട്ടതോടെ രംഗം വഷളായി. ആക്രമണം നിഖിലിന് നേരെയായി. പ്രതിരോധിക്കാന്‍ ശ്രമിക്കുമ്ബോഴേക്ക് അക്രമികള്‍ കത്തി എടുത്ത് പ്രയോഗിക്കുകയായിരുന്നു. ആദ്യ വെട്ട് മുതുകിലേറ്റു. പിന്നാലെ കയ്യിലും ഒടുവില്‍ മുഖത്തും കൂടി സാരമായി വെട്ടിപ്പരുക്കേല്‍പിച്ചാണ് അക്രമിസംഘം പിന്‍വാങ്ങിയത്. പിഞ്ചുകു‍ഞ്ഞിനെയും എടുത്തോടി ഭാര്യ സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും ഭയന്ന നാട്ടുകാരെല്ലാം കാഴ്ചക്കാരായി നിന്നതേയുള്ളൂ. വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തി ഞാറയ്ക്കല്‍ പൊലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നിഖിലിന്റെ ഭാര്യയെക്കൂടാതെ പെട്രോള്‍ പമ്ബ് ജീവനക്കാരും ദൃസാക്ഷികളായി മൊഴി നല്‍കി. പ്രതികളെത്തിയ ബൈക്ക്, നമ്ബര്‍ സഹിതം ഈ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു. അക്രമത്തിനിടെ സ്ഥലത്തെത്തി പ്രതികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച യുവാവില്‍ നിന്നും വിവരം ലഭിച്ചു. ഇത്രയൊക്കെ ഉണ്ടായിട്ടും നാല് ദിവസമെത്തിയിട്ടും ഒന്നും ചെയ്യാന്‍ പൊലീസിനായിട്ടില്ല. ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ പ്രത്യേക സംഘത്തെ കൊച്ചി പൊലീസില്‍ രൂപീകരിച്ചത് രണ്ടുമാസം മുന്‍പാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*