കേരള ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി താരം റിനോ ആന്റോയ്ക്ക് രൂക്ഷവിമര്‍ശനം!

rino-anto-mohammed-rafi-c-k-vineeth-kerala-blasters-fc-northeast-united-fc-isl-season-3-2016_lrjvwpf5ogvw1r27b1x255juc

 

 

 

 

 

 

എന്തുകൊണ്ടാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചാല്‍, ഈ ചിത്രം കാണിച്ചുകൊടുക്കണം. ചിത്രത്തിലെ വ്യത്യസ്ത മതങ്ങളോടുള്ള ബഹുമാനവും സൗഹൃദവും കാണിച്ചുകൊടുക്കണം – ഇതായിരുന്നു റിനോയുടെ കാപ്ഷന്‍.

നല്ലൊരു കളിക്കാരന്‍ ..പക്ഷെ കയ്യടി വാങ്ങാന്‍ ഇത് പോലത്തെ പോസ്റ്റുകള്‍ തന്നെ വേണം.. – എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്കില്‍ പലരും ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നത്.

കാപ്ഷന്‍ കണ്ടാല്‍ തോന്നും ഇത് എഴുതി ഫേസ്ബുക്കില്‍ പോസ്റ്റാന്‍ വേണ്ടി മാത്രം മനപ്പൂര്‍വം എടുത്ത ഫോട്ടോ ആണെന്ന്. – ചിലര്‍ പറയുന്നതിങ്ങനെ. ശരിയല്ലേ, ഫോട്ടോ എടുക്കുമ്പോള്‍ ആരെങ്കിലും ഇവരുടെ ജാതിയും മതവും ചിന്തിച്ച് കാണുമോ

എന്തിനാ കൂട്ടുകാരാ കൂട്ടുകാരന്റെ പേരിലെ മതത്തെ പറ്റി ഇങ്ങനെ ചിന്തിക്കണേ.. അവനെന്റെ കൂട്ടുകാരന്‍, അത്രേം പോരെ. ബാക്കിയുള്ള ആള്‍ക്കാര്‍ക്ക് കേരളത്തോട് ഒരു വില ഉണ്ടായിരുന്നു ഇത് കണ്ടാല്‍ ദതും അങ്ങ് പോകും – കമന്റുകള്‍.

ഒരു ഡിങ്കോയിസ്‌റ് കളിക്കാരന്‍ ഇല്ലാത്തതു മോശം ആയിപ്പോയി എന്ന് പറഞ്ഞ് ചിലര്‍ റിനോയെ ട്രോളുന്നു. അല്ലെങ്കിലും ഗോള്‍ അടിക്കാന്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ തന്നെ വേണം.. രണ്ടു മതസ്ഥരേയും മുറുക്കിപ്പിടിച്ചിരിക്കുന്നു, ഇത് മാപ്ലാരെ വിജയം – രസകരമായ ചില നിര്‍ദോഷ കമന്റുകള്‍.

മതഭ്രാന്ത് പിടിച്ചു വര്‍ഗീയത മാത്രം കൊണ്ടുനടക്കുന്ന വര്‍ഗീയ വാദികള്‍ക്ക് എതിരെ ഇത്രയും നല്ല ഒരു സന്ദേശം വേറെ ഇല്ല… കളിയില്‍ മാത്രമല്ല താങ്കളുടെ ഈ നല്ല മനസിനെയും അഭിനന്ദിക്കുന്നു – റിനോയ്ക്ക് സപ്പോര്‍ട്ട് കൊടുക്കുന്നവരുണ്ട്.

കെട്ടാന്‍ പോന്ന പെണ്ണിനെ തിരഞ്ഞെടുക്കുമ്പോള്‍ മതം നോക്കി എടുക്കും. പക്ഷെ ഫ്രണ്ട്‌സിനെ തിരഞ്ഞെടുക്കുമ്പോള്‍ ആരും നോക്കാറില്ല. പിന്നെ ഫ്രണ്ട്‌സ്‌നെ ആരും തിരഞ്ഞെടുക്കാറില്ല അങ്ങനെ ആയി വരുന്നതാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*