കരീന തന്‍റെ കുഞ്ഞിന് ചുംബനം നല്‍കുന്ന ചിത്രം വൈറലാകുന്നു..!

 

 

 

 

 

 

കരീന  സെഫ്  ദമ്ബതികള്‍ക്ക്  ഇന്നലെ  ഒരു  ആണ്‍  കുഞ്ഞ്  പിറന്ന  വിവരം  എല്ലാവരും  അറിഞ്ഞതാണ്.  ഇപ്പോള്‍ കരീനയുടെയും കുഞ്ഞിന്റെയും  എന്ന  പേരില്‍  ഒരു  ചിത്രം  സോഷ്യല്‍   മീഡിയയില്‍  വൈറലാകുന്നു.  ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതുമെല്ലാം  തന്റെ  സ്വകാര്യതയാണെന്നും  അതിന്  മറ്റുള്ളവര്‍  ഇത്ര  പ്രാധാന്യം  നല്‍കേണ്ട  കാര്യമില്ലെന്നും വ്യക്തമാക്കിയെങ്കിലും  കരീനയും  നവജാതശിശുവുമാണ്  ഇപ്പോള്‍  സാമൂഹ്യ മാധ്യമങ്ങളില്‍  സംസാരവിഷയം.  കരീന  ഒരു ആണ്‍കുഞ്ഞിന്  ജന്മം  നല്‍കിയ  വാര്‍ത്തയ്ക്ക്  പിന്നാലെ  താരത്തിന്റെയും  കുഞ്ഞിന്റെയും  എന്ന  പേരില്‍  ഒരു  ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍  വൈറലാകുന്നു.  തുണിയില്‍  പൊതിഞ്ഞ  നവജാത  ശിശുവിന്  കരീന  ചുംബനം  നല്‍കുന്നതാണ് ചിത്രം.  ഇത്  താരത്തിന്റെയും  കുഞ്ഞിന്റെയും  യഥാര്‍ത്ഥ  ചിത്രമാണെന്ന   സ്ഥിരീകരണം  ഇതുവരെയില്ല.  ദക്ഷിണ  മുംബൈയിലെ  ബ്രീച്ച്‌  കാന്‍ഡി  ആശുപത്രിയില്‍  ഇന്നലെ  രാവിലെ  7.30  നായിരുന്നു  കരീന  പ്രസവിച്ചത്.  വാര്‍ത്ത  പിന്നീട്  വേണ്ടപ്പെട്ടവര്‍  സ്ഥിരീകരിച്ചു.  കരീനയുടെയും  സെയ്ഫിന്റെയും  സുഹൃത്തുക്കളായ  സംവിധായകന്‍  കരണ്‍ജോഹര്‍,  നടി അമൃത  അറോറ,  സോനംകപൂര്‍,  മലൈക  അറോറ  എന്നിവര്‍  ജൂനിയര്‍  നവാബിന്  സ്വാഗതവും  ആശംസിച്ചിട്ടുണ്ട്. കരീനകപൂറിന്റെ  പിതാവ്  രണ്‍ധീര്‍  കപൂര്‍  തങ്ങള്‍ക്ക്  സന്തോഷമുണ്ടെന്നും  അമ്മയും  കുഞ്ഞും  സുഖമായിരിക്കുന്നെന്നും പറഞ്ഞു.  വാര്‍ത്ത  സ്ഥിരീകരിച്ച്‌  എല്ലാവര്‍ക്കും  നന്ദി  പറഞ്ഞുകൊണ്ടും  സെയ്ഫും  കരീനയും  ചേര്‍ന്ന്  പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.

 

 

 

 

 

2016  ഡിസംബര്‍  20  ന്  തങ്ങള്‍ക്ക്  ടെയ്മൂര്‍  ഖാന്‍  പട്ടൗഡി  പിറന്നതായിട്ടാണ്  താരങ്ങള്‍  പറഞ്ഞിരിക്കുന്നത്. തങ്ങളെ  മനസ്സിലാക്കാനും  പിന്തുണയ്ക്കാനും  രംഗത്ത്  വന്ന  എല്ലാ  മാധ്യമങ്ങള്‍ക്കും  ഇരുവരും  നന്ദി  പറഞ്ഞിട്ടുണ്ട്. തങ്ങളോട്  സ്നേഹവും  കരുതലും  കാണിക്കുന്ന  ആരാധകര്‍ക്കും  അഭ്യൂതകാംഷികള്‍ക്കും  നന്ദി  പറയുന്നതായും  ഏവര്‍ക്കും ക്രിസ്മസ്,  നവവത്സാരശംസകള്‍  നേരുന്നതായും  ഇരുവരും  പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*