കമലിന്‍റെ വീടിന് മുന്നില്‍ ദേശീയഗാനം ചൊല്ലി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം!

kamal-director-jpg-image-784-410

 

 

 

 

 

കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷനായ സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌ നടത്തുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുപ്രീംകോടതി വിധിപ്രകാരം ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്ന് കമല്‍ പറഞ്ഞതായി ആരോപിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം. കമലിന്റെ വീട്ടിലേക്കുള്ള വഴിയില്‍ പോലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞതിനെ തുടര്‍ന്ന് ഇവരിപ്പോള്‍ റോഡിലിരുന്ന് ദേശീയഗാനം പാടി പ്രതിഷേധിക്കുകയാണ്. അതേസമയം യുവമോര്‍ച്ചക്കാര്‍ എന്തിനാണ് ഇത്തരമൊരു പ്രതിഷേധം നടത്തുന്നതെന്നറിയില്ലെന്ന് സംവിധായകന്‍ കമല്‍  പറഞ്ഞു. ദേശീയഗാനം ചൊല്ലുന്നതിനെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. തന്റെ വീട്ടിലേക്കുള്ള റോഡിലിരുന്ന് ദേശീയഗാനം പാടുന്ന യുവമോര്‍ച്ചക്കാര്‍ ദേശീയഗാനത്തോട് ആദരവ് കാണിക്കുകയാണോ എന്ന് സ്വയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*