ഹന്‍സികയുമായുള്ള പ്രണയം; ജയം രവി വിവാഹമോചനത്തിന്.?

jayam-ravi-is-blessed-with-a-baby-boy_948

 

 

 

 

 

 

 

തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയുമായി പ്രണയത്തിലായ തമിഴകത്തെ യുവ നായകന്‍ ജയം രവി വിവാഹമോചനത്തിനെന്ന് റിപ്പോര്‍ട്ടുകള്‍. ജയം രവിയും ഭാര്യ അര്‍തിയും തമ്മിലുളള ബന്ധം ഏറ്റവും വഷളായി തുടരുകയാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം കുടുംബത്തില്‍ നിന്ന് അകന്നാണ് ഇപ്പോള്‍ ജയം രവിയുടെ താമസം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജയം രവിയും നടി ഹന്‍സികയും തമ്മിലുളള ബന്ധമാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ആക്ഷേപമുണ്ട്. ഹന്‍സികയുമായുളള ബന്ധം അവസാനിപ്പിക്കുവാന്‍ ജയം രവിയോട് പിതാവും നിര്‍മാതാവുമായ മോഹന്‍ ആവശ്യപ്പെട്ടുവെങ്കിലും സമ്മതിച്ചില്ല.

hansika-motwani

 

 

 

 

 

 

 

 

തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് കുടുംബം വിട്ട് ജയം രവി മാറി താമസിച്ചത്. പ്രഭുദേവ സംവിധാനം ചെയ്ത ‘എങ്കേയും കാതല്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലാണ് ഹന്‍സികയും ജയം രവിയും ആദ്യമായി ഒന്നിച്ചത്. തുടര്‍ന്ന് റോമിയോ ജൂലിയറ്റിലും ഇരുവരും നായികനായകന്മാരായി. എന്നാല്‍ ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ ബോഗനില്‍ അഭിനയിക്കുമ്ബോഴാണ് പ്രണയം തളിര്‍ത്തതെന്നാണ് വിവരം. ഡിസംബര്‍ 23ന് ചിത്രം തിയറ്ററുകളിലെത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*