ജയലളിത അഭിനയിച്ച 140 ചിത്രങ്ങളില്‍ 120 സൂപ്പര്‍ ഹിറ്റ്.!

jayalalitha-14

 

 

 

 

 

 

ഇന്ത്യയിലെ ഏറ്റവും ശക്തയായ രാഷ്ട്രീയക്കാരി എന്ന നിലയിലും തമിഴ് രാഷ്ട്രീയത്തിലെ ഉരുക്കു വനിതയായും അറിയപ്പെടുന്ന ജയലളിത തമിഴ്ജനതയ്ക്ക് നല്‍കുന്ന നഷ്ടം ചെറുതല്ല. ജനപ്രിയ നയങ്ങള്‍ രൂപീകരിച്ച്‌ അമ്മയെന്നും പുരട്ചി തലൈവി എന്നും അറിയപ്പെട്ട് തമിഴ്ജനതയുടെ ഹൃദയങ്ങളിലേക്ക് തുളച്ചു കയറിയ ജയലളിത വേര്‍പിരിയുമ്ബോള്‍ മുറിഞ്ഞുപോകുന്നത് തമിഴ്സിനിമയുടെ ശക്തമായ തായ്വേരുകളില്‍ ഒന്നും തമിഴ് സിനിമാ ചരിത്രത്തില്‍ ഒരു സുപ്രധാന ഏടുമാണ്. ജയയുടെ ജീവിതവും സിനിമാ അഭിനയവും വിവാദങ്ങളുമെല്ലാം ഒരു പോലെ കൗതുകം നല്‍കുന്നതാണ്. പഠിക്കാന്‍ മിടുക്കിയും നൃത്തത്തില്‍ വൈഭവവും അഭിനയ മികവും കൈമുതലായി ഉണ്ടായിരുന്ന ഒരിക്കലും അഭിനയമോഹം പുലര്‍ത്താത്തതുമായ വനിതയായിരുന്നു ജയലളിത. സിനിമയിലെ നായകന്‍ എംജിആര്‍ മരിച്ച ശേഷം അദ്ദേഹത്തിന്‍റെ വിധവയെ പോലെ ജീവിക്കുമ്ബോഴും അദ്ദേഹത്തിന്‍റെ ഏറ്റവും കരുത്തയായ പിന്‍ഗാമിയാകാനും അതീലൂടെ പാര്‍ട്ടിക്കാര്‍ക്കും തമിഴ്ജനതയ്ക്കും ഇടയിലേക്ക് കുടിയേറാനും ജയലളിതയ്ക്ക് കഴിഞ്ഞിരുന്നു. ജയലളിതയുടെ മാതാവ് നാടകനടിയായിരുന്നു. വിവിധ നാടകക്കമ്ബനികളില്‍ അഭിനയിച്ച ശേഷമാണ് അവര്‍ സിനിമയില്‍ എത്തിയത്. മാതാവിന്‍റെ കാലടികള്‍ പിന്തുടര്‍ന്ന് ബാലനടിയായി എത്തിയ ജയലളിത പതിനഞ്ചാം വയസ്സില്‍ കന്നഡച്ചിത്രം ചിന്നഡാഗോംബോയിലൂടെ ആദ്യ നായികയായി. ഇത് വന്‍ ഹിറ്റുമായി.

jayalalithaa-aayira

 

 

 

 

 

പുരട്ചി തലൈവി, അമ്മ എന്നൊക്കെയായിരുന്നു നാട്ടുകാര്‍ ബഹുമാനത്തോടെ വിളിച്ചിരുന്നതെങ്കില്‍ അടുപ്പക്കാര്‍ക്കും കുടുംബക്കാര്‍ക്കും സഹതാരങ്ങള്‍ക്കും അവര്‍ ‘അമ്മു’ ആയിരുന്നു. തമിഴിന്റെ ഹൃദയത്തിലേക്ക് ജയലളിത കടന്നു കയറുന്നത് എംജിആര്‍ എന്ന ചുരുക്കെഴുത്തില്‍ തമിഴകം ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരുന്ന എംജി രാമചന്ദ്രന്റെ നായികയായിട്ടായിരുന്നു. അതില്‍ ‘ആയിരത്തില്‍ ഒരുവന്‍’ എന്ന സിനിമ എക്കാലത്തെയും വന്‍ വിജയമാകുകയും ഇരുവരെയും തമിഴിലെ ഏറ്റവും വലിയ താരങ്ങളായി ഉയര്‍ത്തുകയും ചെയ്തു. തമിഴ് പ്രേക്ഷകരുടെ ഇദയക്കനിയായി 1965 നും 1980 നും ഇടയില്‍ വിലസുമ്ബോള്‍ പിന്‍ഗാമികളായ മിക്ക ദക്ഷിണേന്ത്യന്‍ താരങ്ങളെയും പോലെ ബോളിവുഡിലും ജയലളിത ഒരു കൈ പയറ്റിനോക്കി. 1968 ല്‍ അവര്‍ ധര്‍മ്മേന്ദ്രയുടെ നായികയായി ഇസത്ത് എന്ന ഹിന്ദിസിനിമയില്‍ അഭിനയിച്ചു. ഇക്കാലത്ത് തമിഴിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നായികയും അവര്‍ തന്നെയായിരുന്നു. ഒന്നര ദശകം നീണ്ട സിനിമാ അഭിനയത്തിനിടയില്‍ അവര്‍ അഭിനയിച്ച 140 സിനിമയില്‍ 120 എണ്ണവും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. സൂപ്പര്‍നായികയായി ഉയര്‍ന്ന കാലത്ത് അവര്‍ നായികയായ സ്ത്രീ പ്രാധാന്യമുള്ള സിനിമയില്‍ പോലും നായകന്മാരാകാന്‍ നടന്മാര്‍ മത്സരിച്ചിരുന്നത്രേ. 1960 നും 70 നും ഇടയിലെ വിജയചിത്രങ്ങളില്‍ നായികയായത് എംജിആറിന്റെ പ്രീതി പിടിച്ചു പറ്റാനും അതിലൂടെ രാഷ്ട്രീയം പരിചയിക്കാനും ജയലളിതയ്ക്ക് അവസരം നല്‍കി. ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ ജയലളിത ചേരുന്നത് 1982 ലായിരുന്നു.

1_120516114348

 

 

 

 

 

തൊട്ടുപിറ്റേ വര്‍ഷം അവരെ പാര്‍ട്ടി പ്രചരണ സെക്രട്ടറിയാക്കി മാറ്റുകയും ചെയ്തു. 1984 ല്‍ എഐഎഡിഎംകെയെ പ്രതിനീധികരിച്ചു രാജ്യസഭയില്‍ ആദ്യമായി എത്തിയ ജയലളിത പിന്നീട് പാര്‍ട്ടിയുടെ നിര്‍ണ്ണായക ഘടകമായി മാറി. ഇംഗഌഷ് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന ജയലളിതയുടെ ഭാഷാപ്രാവീണ്യം ഉപയോഗിക്കാനായിരുന്നു എംജിആര്‍ ആദ്യം ജയലളിതയെ കൂടെ കൂട്ടിയതെങ്കിലും പിന്നീട് അവര്‍ പാര്‍ട്ടിയുടെ പതാകവാഹകയായി. 1987 ല്‍ എംജിആര്‍ മരിച്ചതിന് പിന്നാലെ പാര്‍ട്ടിയിലെ നേതൃസ്ഥാനം കയ്യാളാന്‍ എംജിആറിന്റെ വിധവ ജാനകിയുമായി കടുത്ത മത്സരം തന്നെ ജയലളിതയ്ക്ക് നടത്തേണ്ടി വന്നു. പിന്നീട് പാര്‍ട്ടി രണ്ടാകുകയും ജയലളിത ജാനകിയെ തന്റെ നിഴലിലേക്ക് നീക്കുന്നതുമായിരുന്നു പിന്നീട് കണ്ടത്. 1989 ല്‍ നിയമസഭയിലേക്ക് എത്തുമ്ബോള്‍ തമിഴ്നാട് കണ്ട ആദ്യ വനിതാ പ്രതിപക്ഷ നേതാവ് ജയയായിരുന്നു. സിനിമയ്ക്ക് അകത്ത് നില്‍ക്കുമ്ബോഴും അല്ലാത്തപ്പോഴും വിവാദങ്ങളുടെ ഉറ്റ തോഴിയായിരുന്ന ജയലളിത എന്നും മാധ്യമങ്ങള്‍ക്ക് ഇഷ്ടവിഷയവുമായിരുന്നു. പ്രതിപക്ഷനേതാവായിരിക്കുന്ന കാലത്ത് ഡിഎംകെ എംഎല്‍എമാര്‍ സഭ നടക്കുമ്ബോള്‍ ജയലളിതയെ കയറിപ്പിടിച്ചെന്നും വിവസ്ത്രയാക്കാന്‍ ശ്രമിച്ചെന്നും ഉയര്‍ത്തിയ ആരോപണം വന്‍ വിവാദമാണ് ഉണ്ടാക്കിയത്. കീറിപ്പറിഞ്ഞ സാരിയുമായി അസംബഌയില്‍ നിന്നും എത്തുന്ന ജയലളിതയുടെ ദ്രൗപതിയൂടെ വസ്ത്രാക്ഷേപത്തോടുള്ള ഉപമയും വലിയ മാധ്യമശ്രദ്ധയും സഹതാപ തരംഗവുമാണ് കിട്ടിയത്.jayalalitha-and-a-nageswara

 

 

 

 

 

പിന്നാലെ 1991 ല്‍ തമിഴ്നാട്ടില്‍ കാലയളവ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാമുഖ്യമന്ത്രിയെന്ന ഖ്യാതിയിലേക്ക് നയിക്കുകയും ചെയ്തു. 10 കോടി കണക്കെടുത്ത വളര്‍ത്തുമകന്‍ സുധീഗരന്റെ വിവാഹമായിരുന്നു ജയയെ പിന്നീട് വിവാദത്തില്‍ ചാടിച്ചത്. തമിഴ്നാട് കണ്ട ഏറ്റവും വലിയ ആര്‍ഭാട വിവാഹമെന്നതിനേക്കാള്‍ വിവാദത്തില്‍ ജയയെ ചാടിച്ച വിവാഹത്തില്‍ പങ്കെടുത്തത് 1,50,000 അതിഥികളായിരുന്നു. 1996 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങി ഗിന്നസ് ലോക റെക്കോഡ് ബുക്കിലേക്കും ജയലളിത കയറി. 2001 ല്‍ വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓഫീസില്‍ എത്തുന്നതില്‍ നിന്നും അവരെ തടഞ്ഞു. അഴിമതിക്കേസില്‍ കുടുങ്ങിയ അവരെ 2003 ല്‍ കുറ്റവിമുക്തമാക്കിയതിനെ തുടര്‍ന്ന് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്തി. 2011 ല്‍ മൂന്നാം തവണ മുഖ്യമന്ത്രിയായപ്പോഴും വിവാദം പിടിവിട്ടില്ല. 2014 ല്‍ അനധികൃത സ്വത്ത് സമ്ബാദനകേസില്‍ കോടതി നാലു വര്‍ഷം തടവിന് ശിക്ഷിച്ചു. ഇതിലൂടെ അധികാരത്തില്‍ നിന്നും അയോഗ്യയാക്കപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയെന്ന കുപ്രസിദ്ധിയും അവര്‍ക്കായി. എന്നാല്‍ 2015 ല്‍ കുറ്റവിമുക്തയാക്കപ്പെട്ടതിന് പിന്നാലെ 2016 ല്‍ പടുകൂറ്റന്‍ വിജയം നേടി അവര്‍ തിരിച്ചെത്തുകയും ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*