ജയലളിതയുടെ വിയോഗത്തില്‍ നാലുപേര്‍ ഹൃദയംപൊട്ടി മരിച്ചു.!

534475-jayalalithaa700

 

 

 

 

 

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് എ.ഐ.എ.ഡി.എം.കെ യുവജന വിഭാഗം നേതാവ് വിഷം കഴിച്ച്‌ ജീവനൊടുക്കി. തേനിയിലുള്ള ബോഡിനായ്ക്കന്നൂര്‍ മേലേശൊക്കനാഥപുരം സ്വദേശി ചന്ദ്രന്‍ (38) ആണ് ജീവനൊടുക്കിയത്. ഇതിനിടെ, അമ്മയുടെ വിയോഗ വാര്‍ത്ത താങ്ങാനാകാതെ നാല് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ നെഞ്ചുപൊട്ടി മരിച്ചു. ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറി കടലൂര്‍ പന്‍രുട്ടി സന്യാസിപേട്ട ഗാന്ധിനഗര്‍ കോളനി നീലകണ്ഠന്‍ (51), കടലൂര്‍ ജില്ലയിലെ പെണ്ണാടം നെയ്വാസല്‍ തങ്കരാസു (55), ചാമുണ്ടി (61), നത്തം മുന്‍ സെക്രട്ടറി പെരിയ സ്വാമി (65) എന്നിവരാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.politicalsycophany1a

 

 

 

 

 

പാര്‍ട്ടിപ്രവര്‍ത്തകയായ കോയന്പത്തൂര്‍ എന്‍.ജി.ജി.ഒ കോളനി ഗാന്ധിനഗര്‍ മാരിച്ചാമി ഭാര്യ പെണ്ണമ്മാള്‍ (62) എന്നിവരും ജയലളിത ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*