ജയലളിതയുടെ വിയോഗത്തില്‍ ആദരാഞ്ജലിയുമായി മഞ്ജുവാര്യര്‍

 

thumb_manju-warrier-at-prem-nazir-award-2016-photos-039-0218

 

 

 

 

 

 

സിനിമാ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ സിനിമ താരം മഞ്ജുവാര്യര്‍. മരണം ലജ്ജിച്ചാകും ജയലളിതയുടെ കിടക്കയ്ക്ക് അരികില്‍ നിന്ന് മടങ്ങുന്നത്. എന്തുമാത്രം പ്രയത്നം വേണ്ടിവന്നു ഒന്നു കീഴടക്കാന്‍ അവസാന നിമിഷംവരെയും ജയലളിതയായിരിക്കുക എന്നതിലൂടെ അവര്‍ മൃത്യുവിനെയും ജയിക്കുകയാണ്. പക്ഷേ ലളിതമായിരുന്നില്ല, ജയലളിതയുടെ ജയങ്ങള്‍ എന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മരണം  ലജ്ജിച്ചാകും  ജയലളിതയുടെ  കിടക്കയ്ക്ക്  അരികില്‍  നിന്ന് മടങ്ങുന്നത്.  എന്തുമാത്രം  പ്രയത്നം  വേണ്ടിവന്നു  ഒന്നു കീഴടക്കാന്‍  അവസാന  നിമിഷം വരെയും  ജയലളിതയായിരിക്കുക  എന്നതിലൂടെ  അവര്‍  മൃത്യുവിനെയും  ജയിക്കുകയാണ്.

പക്ഷേ  ലളിതമായിരുന്നില്ല,  ജയലളിതയുടെ  ജയങ്ങള്‍.

സാധാരണ  കുടുംബത്തില്‍  ജനിച്ച്‌  ആദ്യം  നര്‍ത്തകിയായി,  പിന്നെ  സിനിമയിലൂടെ  രാഷ്ട്രീയത്തിലെത്തി  ഒരു  ജനതയെക്കൊണ്ടു മുഴുവന്‍  അമ്മയെന്നു  വിളിപ്പിച്ച  ആ  ജീവിതത്തിലുടനീളം  തോല്‍വികളാണ്  ജയങ്ങളുടെ  ചവിട്ടു പടികളൊരുക്കിക്കൊടുത്തത്. മിന്നാമിനുങ്ങ് നക്ഷത്രത്തിലേക്കും ഒടുവില്‍ സൂര്യനിലേക്കും പരിണമിക്കുന്നതുപോലൊരു വളര്‍ച്ചയായിരുന്നു അത്.

എതിരാളികള്‍ക്ക് പലതും പറയാനുണ്ടെങ്കിലും തമിഴ്മക്കളുടെ തായ്മരമായി പതിറ്റാണ്ടുകളോളം പന്തലിച്ചു നില്‍ക്കുക എന്നത് നിസാര കാര്യമല്ല. ഒറ്റക്ക് അവര്‍ ജയിച്ച വിപ്ലവങ്ങളെ കടലിനെ തന്നിലേക്കു കൊണ്ടുവന്ന നദിയെന്നു വിളിക്കാം. ഒരു സ്ത്രീക്ക് തനിച്ച്‌ എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരുന്നു ജയലളിത. സമാനതകളില്ലാതെ യാത്രയാകുന്ന നായികയ്ക്ക് പുരൈട്ചി വണക്കം..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*