ഗോള്‍ മഴയില്‍ ഗോവയ്ക്ക് വിജയത്തോടെ മടക്കം (5-4)

tavora759

 

 

 

 

 

ഐഎസ്‌എല്‍ മൂന്നാം സീസണില്‍ ഗോള്‍ മഴ തീര്‍ത്ത ആവേശകരമായ മത്സരത്തില്‍ അവസാന സെക്കന്‍ഡില്‍ സാഹില്‍ ടവേറയുടെ ഗോളില്‍ ചെന്നൈയ്ന്‍ എഫ്സിക്കെതിരെ ഗോവയ്ക്ക് തിളക്കമാര്‍ന്ന വിജയം (5-4). ആകെ ഒമ്ബത് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ചെന്നൈയ്ന്‍ എഫ്.സി നാല് തവണ ലീഡ് നേടിയ ശേഷമാണ് അവസാന നിമിഷത്തിലെ ഗോളില്‍ ഗോവ വിജയം പിടിച്ചെടുത്തത്. മത്സരം ആരംഭിച്ച്‌ കണ്ണ്തുറക്കും മുമ്ബ് നാലാം മിനിറ്റില്‍ ജെറിയുടെ ഗോളിലൂടെ ചെന്നൈയ്ന്‍ എഫ്.സി ആദ്യ ഗോള്‍ വലയിലാക്കിയിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ റാഫേല്‍ കെയ്ലേയുടെ ഗോളിലൂടെ ഗോവ സമനില പിടിച്ചു. പിന്നിടങ്ങോട്ട് ഓരോ നിമിഷവും കാണികളെ ആവേശത്തിലാഴ്ത്തി ഗോള്‍ വല ചലിപ്പിക്കാന്‍ അക്രമണ ഫുട്ബോളാണ് ഇരുടീമും പുറത്തെടുത്തത്.

sahil-tavora-fc-goa-chennaiyin-fc-isl-season-3-2016_133nou80x0r2o11a89oaia0ql9

 

 

 

 

 

14-ാം മിനിറ്റില്‍ നിര്‍ഭാഗ്യവശാല്‍ അര്‍നോളിന്റെ ഓണ്‍ ഗോളില്‍ ചെന്നൈയ്ന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തിയപ്പോള്‍ 21-ാം മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി പിഴവില്ലാതെ പോസ്റ്റിലെത്തിച്ച്‌ ജോഫ്രെ സമനില പിടിച്ചു. 28-ാം മിനിറ്റില്‍ ഡുഡുവും 88-ാം മിനിറ്റില്‍ ജോണ്‍ അര്‍ണറീസയുമാണ് ചെന്നൈയ്ക്കായി ഗോള്‍ നേടിയപ്പോള്‍ ഇരട്ട ഗോള്‍ തികച്ച റാഫേല്‍ കെയ്ലോയും (6,76), ടവേറയുമാണ് (68, 94) ഗോവയ്ക്ക് വിജയം സമ്മാനിച്ചത്. ഇരുടീമും സെമി കാണാതെ നേരത്തെ പുറത്തായതിനാല്‍ മത്സര ഫലത്തിന് പ്രസക്തിയുണ്ടായിരുന്നില്ല. വിജയിച്ചെങ്കിലും ഐഎസ്‌എല്‍ മൂന്നാം സീസണില്‍ അവസാന സ്ഥാനക്കാരായാണ് ഗോവയുടെ മടക്കം. ചെന്നൈയ്ന്‍ എഫ്.സി ഏഴാമതും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*