നരേന്ദ്രമോഡി വസ്ത്രം മാറുന്നത് പോലെ ആര്‍ ബി ഐ നിയമങ്ങള്‍ മാറ്റുന്നു; രാഹുല്‍ ഗാന്ധി

 

 

 

 

 

 

 

 

പ്രധാനമന്ത്രി നരേന്ദ്രമോഡി വസ്ത്രം മാറുന്നത് പോലെ ആര്‍ ബി ഐ നിയമങ്ങള്‍ മാറ്റുന്നതെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം രാഹുലിന്റെ വിമര്‍ശനം പ്രധാനമന്ത്രിക്കെതിരായുള്ള വ്യക്തിപരമായ അധിക്ഷേപമാണെന്നും ഇത് തിന്മയുടെ പെട്ടിയാണ് രാഹുല്‍ തുറന്നുവിടുന്നതെന്നും ബി ജെ പി തിരിച്ചടിച്ചു.
നോട്ട്​ നിരോധനവുമായി ബന്ധപ്പെട്ട്​ ആര്‍.ബി.​ഐ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതിന്റെ പശ്​ചാത്തലത്തിലാണ്​ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 5000 രൂപയില്‍ കൂടുതല്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് മതിയായ കാരണം കാണിക്കണമെന്ന് പുതിയ സര്‍ക്കുലര്‍ ആര്‍ ബി ഐ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച്‌ ബേങ്കുകളും നിയമം നടപ്പിലാക്കിതുടങ്ങിയിരുന്നു. എന്നാല്‍ ഒറ്റത്തവണ പഴയ നോട്ടുകള്‍ എത്രയാണെങ്കിലും നിക്ഷേപിക്കുന്നതിന് ഇത് ബാധകമല്ലെന്ന് ധനമന്ത്രി പിന്നീട് വ്യക്തമാക്കി.  ഇതിനെ മുന്‍ ധധമന്ത്രി പി.ചിദംബരവും പരിഹസിച്ചു രംഗത്തുവന്നു. ആര്‍ ബി ഐ പുതിയ നിയമം കൊണ്ടു വരുന്നു അതിനു പിന്നാലെ വിരുദ്ധ അഭിപ്രായവുമായി ധനമന്ത്രി പ്രസ്താവനയിറക്കുന്നു, ജനങ്ങള്‍ ഇതില്‍ ഏതിനെയാണ്, ആരെയാണ് ​ വിശ്വസിക്കേണ്ടതെന്ന് ചിദംബരം ചോദിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*