Breaking News

ജയലളിതയെ കാണാന്‍ രാഷ്ട്രപതിയുടെ ദുരിതയാത്ര…!

president

 

 

 

 

 

 

അന്തരിച്ച  തമിഴ്നാട്  മുഖ്യമന്ത്രി  ജയലളിതയുടെ  അവസാനമായി  കാണാന്‍  ഡല്‍ഹിയില്‍  നിന്നും  പുറപ്പെട്ട  രാഷ്ട്രപതി  പ്രണബ് മുഖര്‍ജിയെ  കാത്തിരുന്നത്  ദുരിതയാത്ര.  ഡല്‍ഹിയില്‍  നിന്നും  എയര്‍ഫോഴ്സിന്റെ  ബിസിനസ്  ജെറ്റിലാണ്  രാഷ്ട്രപതി ചെന്നൈയിലേക്ക്  യാത്ര  തിരിച്ചത്.  പറന്ന്  കുറച്ചു നേരം  പിന്നിട്ടതിന്  പിന്നാലെ  സാങ്കേതിക  തടസ്സം  നേരിട്ടതോടെ  വിമാനം തിരിച്ചിറക്കി.  തകരാര്‍  പരിഹരിച്ചശേഷം  പിന്നീട്  അതേ  വിമാനത്തില്‍  തന്നെ  രാഷ്ട്രപതി  യാത്ര  പുനരാംരഭിച്ചു.  ചെന്നൈയില്‍  പറന്നിറങ്ങിയ  രാഷ്ട്രപതിയെ  ജയയുടെ  ശവസംസ്കാരം  നടന്ന  മറീന  ബീച്ചിലേക്ക്  എത്തിച്ചത്  ഇന്ത്യന്‍  എയര്‍ഫോഴ്സിന്റെ  മി17 ഹെലികോപ്ടറില്‍.  ബോയിങ്  ബിസിനസ്  ജെറ്റിലേത്  പോലെ  സുഖപ്രദമായിരുന്നില്ല  സൈനിക  ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന  മി17  ഹെലികോപ്ടറിലെ  യാത്ര.  രാഷ്ട്രപതിയുടെ  ഹെലികോപ്ടര്‍  യാത്രയുടെ  ചിത്രം  പുറത്തു വന്നിട്ടുണ്ട്. ബെല്‍റ്റ്  ഇട്ട്  ഹെലികോപ്ടറിലെ  സൈഡ്  സീറ്റില്‍  ഇരിക്കുന്ന  പ്രണബ്  മുഖര്‍ജിയുടെ  മുഖത്ത്  നിന്നും  വായിച്ചെടുക്കാം  ആ യാത്രയുടെ  ക്ലേശം.  ദീര്‍ഘകാലമായി  ജയലളിതയെ  അടുത്തറിയാവുന്ന  ആളാണ്  പ്രണബ് മുഖര്‍ജി.  അതിനാല്‍  തന്നെ  ജയയ്ക്ക് അന്ത്യോപചാരം  ചെന്നൈയില്‍  നേരിട്ടെത്തണമെന്ന  നിര്‍ബന്ധത്തില്‍  ആയിരുന്നു  എണ്‍പത്  വയസ്സുള്ള  പ്രണബ്  മുഖര്‍ജി. ലക്ഷങ്ങള്‍  സ്നേഹിക്കുകയും  ആരാധിക്കുകയും  ചെയ്ത  ഒരാളെ  രാജ്യത്തിന്  നഷ്ടമായി  എന്നാണ്  ജയയുടെ  അന്ത്യ വാര്‍ത്ത അറിഞ്ഞയുടന്‍  രാഷ്ട്രപതി  ട്വിറ്ററിലൂടെ  പ്രതികരിച്ചിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*