സംഭാവനയിലൂടെ പാര്‍ട്ടികള്‍ നൂറുകോടി ക്ലബ്ബില്‍; ബി.ജെ.പി. വാങ്ങിയത്…?

 

 

 

 

 

2015-16  കാലയളവില്‍  ഇന്ത്യയിലെ  വിവിധ  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്  സംഭാവനയായി  ലഭിച്ചത്  നൂറു കോടിയിലധികം  രൂപ. ഇതില്‍  76.85  കോടി രൂപയും  ബി. ജെ. പിയുടെ  പക്കലാണ്.  1744  സംഭാവനകളില്‍  നിന്ന്  102.2  കോടി രൂപ  വിവിധ  പാര്‍ട്ടികള്‍ കൈപ്പറ്റിയതായി  റിപ്പോര്‍ട്ട്  ചൂണ്ടിക്കാട്ടുന്നു.  പാര്‍ട്ടികള്‍  നിയമ പ്രകാരം  വെളിപ്പെടുത്തേണ്ട,  20,000  രൂപയ്ക്ക്  മുകളിലുള്ള സംഭാവനകളുടെ  കണക്കാണിത്.  അസോസിയേഷന്‍ ഫോര്‍  ഡെമോക്രാറ്റിക്  റീഫോംസ്,  നാഷണല്‍  ഇലക്ഷന്‍  വാച്ച്‌  എന്നിവര്‍ നടത്തിയ  അന്വേഷണത്തിലാണ്  ഇങ്ങനെയൊരു  കണ്ടെത്തല്‍.

613  സംഭാവനകളില്‍  നിന്നാണ്  ബി. ജെ. പിക്ക് 76.85  കോടി രൂപ  ലഭിച്ചത്.  കോണ്‍ഗ്രസ്,  എന്‍. സി. പി., സി. പി. ഐ., സി. പി. എം.,  തൃണമൂല്‍  കോണ്‍ഗ്രസ്  എന്നിവര്‍ക്കെല്ലാം  കൂടി  ലഭിച്ച  തുകയുടെ  മൂന്നിരട്ടിയാണ്  ബി. ജെ. പിക്ക്  മാത്രമായി ലഭിച്ചത്. ഇതില്‍  67.99  കോടി രൂപ  283  കോര്‍പ്പറേറ്റ്  കമ്ബനികളില്‍  നിന്നും  ബാക്കി  വ്യക്തികളില്‍  നിന്നുമാണ്  ലഭിച്ചത്.  918 സംഭാവനകളില്‍  നിന്ന്  20.42  കോടി രൂപയുമായി  കോണ്‍ഗ്രസാണ്  രണ്ടാം  സ്ഥാനത്ത്.  രാഷ്ട്രീയ പാര്‍ട്ടികള്‍  തിരഞ്ഞെടുപ്പ് കമ്മിഷന്  സമര്‍പ്പിച്ച  വിവരങ്ങള്‍  അടിസ്ഥാനപ്പെടുത്തിയാണ്  റിപ്പോര്‍ട്ട്  തയാറാക്കിയിരിക്കുന്നത്.  കോര്‍പ്പറേറ്റ് കമ്ബനികളില്‍  നിന്ന്  വിവിധ  രാഷ്ട്രീയ പാര്‍ട്ടികള്‍  കൈപ്പറ്റിയത്  77.28  കോടി  രൂപയോളമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*