സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്- ചിത്രത്തിനായി താരം നല്‍കിയത്….

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി മലയാള സിനിമയിലേക്ക്. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വി.സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തുന്നത്.

തമിഴിലെ അറിയപ്പെടുന്ന സംവിധായകനാണ് വടിവുടയാന്‍. സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിനുവേണ്ടി, പൊന്‍സെ സ്റ്റിഫന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിനുവേണ്ടി സണ്ണി ലിയോണ്‍ നൂറ്റമ്പത് ദിവസത്തെ ഡേറ്റാണ് നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ഈ സിനിമയ്ക്കായി വടിവുടയാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിന്റെ തനതു കലാരൂപങ്ങളും, കളരിപ്പയറ്റും ഈ ചിത്രത്തില്‍ കടന്നു വരുന്നു.

അതുകൊണ്ട് തന്നെ സണ്ണി ലിയോണ്‍ മുബൈയില്‍ ഇപ്പോള്‍ കളരിപ്പയറ്റും, കുതിര സവാരിയും അഭ്യസിച്ച് തുടങ്ങി. താന്‍ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തില്‍ എന്റെ കഥാപാത്രം വളരെ ശക്തമാണ്. ഈ സിനിമ എന്റെ ജീവിതം മാറ്റി മറിക്കുമെന്ന് പറയുന്നു ചിലര്‍. ഞാന്‍ അങ്ങനെ കരുതുന്നില്ല. വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കരുതുന്നുള്ളു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സണ്ണി ലിയോണ്‍ താന്‍ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. വര്‍ഷങ്ങളായി താന്‍ ആക്ഷന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നം സണ്ണി വെളിപ്പെടുത്തി.

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ നിങ്ങളുടെ ലൈംഗികശേഷിക്ക് അത് ദോഷമാകും..! തീര്‍ച്ചയായും വായിക്കേണ്ടത്….

ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കുന്ന ചിത്രമായതിനാല്‍ ബാഹുബലി, യന്തിരന്‍ 2 സിനിമകളില്‍ ഗ്രാഫിക്‌സ് ചെയ്ത ടീമിനെയാണ് ഈ ചിത്രത്തിന്റെ ഗ്രഫിക്‌സ് വര്‍ക്കുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സണ്ണി ലിയോണിനോപ്പം, നാസര്‍, ബാഹുബലിയിലെ വില്ലനായ നവദീപ് തുടങ്ങിയവരും പ്രാധാന വേഷത്തിലെത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് അടുത്ത ദിവസം നടക്കും. ഫെബ്രുവരി മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ സെറ്റ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*