കള്ളപ്പണം: സര്‍ക്കാരിന്‍റെ കൈവശം ഔദ്യോഗിക കണക്കുകളില്ലെന്ന് ജയ്റ്റ്ലി

arun-jaitley-4

 

 

 

 

 

രാജ്യത്തെ  കള്ളപ്പണത്തെക്കുറിച്ച്‌  സര്‍ക്കാരിന്റെ  കൈവശം  ഔദ്യോഗിക  കണക്കുകളൊന്നുമില്ലെന്ന്  കേന്ദ്രധനമന്ത്രി  അരുണ്‍ ജയ്റ്റ്ലി.  ലോക്സഭയില്‍  എഴുതി  നല്‍കിയ  മറുപടിയിലാണു  സര്‍ക്കാരിന്റെ  വെളിപ്പെടുത്തല്‍.  പ്രധാനമന്ത്രി  മോദി  നോട്ട് അസാധുവാക്കല്‍   പ്രഖ്യാപിച്ച   നവംബര്‍  എട്ടിനു  ശേഷമോ  അതിനു  മുന്‍പോ  അങ്ങനെയൊരു  കണക്ക്  സര്‍ക്കാരിന്റെ കൈവശം  ഇല്ലെന്നാണ്   അദ്ദേഹം   ലോക്സഭയെ  അറിയിച്ചത്.  അതേസമയം,  കള്ളപ്പണത്തിന്  ശക്തമായ  പ്രഹരമെന്ന തരത്തില്‍  നോട്ട്  അസാധുവാക്കലിനെ  പ്രഖ്യാപിച്ച  മോദിയുടെ  നടപടിക്കെതിരെ  രൂക്ഷ  വിമര്‍ശനമാണ്  ഉയരുന്നത്. കള്ളപ്പണത്തിന്റെ  ഒരു  കണക്കുമില്ലാതെയാണ്  നോട്ട്  അസാധുവാക്കല്‍  നടപടിയിലൂടെ  ജനങ്ങള്‍ക്കു  ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നത്  ഗൗരവമേറിയ  കാര്യമാണെന്നു  വിലയിരുത്തപ്പെടുന്നു.  ഡിജിറ്റല്‍  ഇടപാടുകളെക്കുറിച്ചു  ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ  പ്രാഥമിക  ഉത്തരവാദിത്തം  പാര്‍ട്ടി  നേതാക്കള്‍ക്കാണെന്ന്  പാര്‍ലമെന്ററി  പാര്‍ട്ടിയോഗത്തെ അഭിസംബോധന  ചെയ്ത്  പ്രധാനമന്ത്രി  നരേന്ദ്രമോദി  പറഞ്ഞിരുന്നു.  മാത്രമല്ല,  കള്ളപ്പണത്തിനെതിരെയുള്ള  പോരാട്ടമെന്ന നിലയില്‍നിന്ന്  ക്യാഷ്ലെസ്  സമ്ബദ്വ്യവസ്ഥ  എന്ന  തലത്തിലാണ്  ഇപ്പോള്‍  കേന്ദ്രസര്‍ക്കാര്‍  നോട്ട്  അസാധുവാക്കല്‍ നടപടിയെക്കുറിച്ചു  പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*