ഭാര്യയോടുള്ള സ്നേഹം പങ്കുവയ്ക്കുന്ന വീഡിയോ അയക്കൂ..! സമ്മാനം നേടു…!

mohanlal-may21

 

 

 

 

 

 

മോഹന്‍ലാല്‍ നായകനാകുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍ എന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ചിന് വേണ്ടി കൗതുകമാര്‍ന്ന മത്സരം ഒരുക്കിയിരിക്കുകയാണ് അണിയറക്കാര്‍. ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലിനൊപ്പം അതിഥികളാകാനും അദ്ദേഹത്തില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങാനുമായി വീഡിയോ മത്സരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഭാര്യയോടൊപ്പം ഒരു വീഡിയോ എടുക്കുക, ഭാര്യയോടുള്ള സ്നേഹം പങ്കുവയ്ക്കുന്ന 30 സെക്കന്‍ഡില്‍ കവിയാത്ത വീഡിയോയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്കാണ് മോഹന്‍ലാലിനൊപ്പം ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനുള്ള അവസരം. മൈ ലൈഫ് ഇസ് മൈ വൈഫ് എന്ന ടാഗ് ലൈനോടെ ആയിരിക്കണം വീഡിയോ അവസാനിപ്പിക്കേണ്ടത്. എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് പറയാനാകുന്ന വാചകമായ മൈ ലൈഫ് ഇസ് മൈ വൈഫ് എന്ന പ്രമേയത്തിലൂന്നിയാണ് ഈ സിനിമയെന്ന് മത്സരത്തെക്കുറിച്ച്‌ പറയുന്ന വീഡിയോയിലൂടെ മോഹന്‍ലാല്‍ വിശദീകരിക്കുന്നു.

munthiri-vallikal-thalirkkumbol-title-video-going-viral-in-social-media-702x336

 

 

 

 

മൈ ലവ് കോണ്ടസ്റ്റ് എന്ന പേരിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്.  എഴുത്തുകാരനായ വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍. എം സിന്ധുരാജാണ് തിരക്കഥ. ബാംഗ്ലൂര്‍ ഡേയ്സിന്റെ സഹ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സാണ് നിര്‍മ്മാണം. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയെന്നതാണ് ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷ. ജനതാ ഗാരേജ്, ഒപ്പം, പുലിമുരുഗന്‍ എന്നീ ഹാട്രിക് സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ തിയറ്ററുകളിലെത്തുന്ന സിനിമയുമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍. സോഫിയാ പോള്‍ ആണ് നിര്‍മ്മാതാവ്. മീന, അനൂപ് മേനോന്‍, അലന്‍സിയര്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, ഐമ, സനൂപ് സന്തോഷ്, ബിന്ദു പണിക്കര്‍, സുധീര്‍ കരമന എന്നിവരാണ് മറ്റ് താരങ്ങള്‍. ബിജിബാലും എം ജയചന്ദ്രനുമാണ് സംഗീത സംവിധാനം. സൂരജ് ഇ എസ് ആണ് എഡിറ്റര്‍, ക്യാമറ- പ്രമോദ് പിള്ള. ഡിസംബര്‍ 22ന് ചിത്രം തിയറ്ററുകളിലെത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*